ക്രിസ്റ്റ്യാനോക്ക് കൂട്ടായി മാഴ്സലോ യുവൻറസിലേക്ക്?

17:01 PM
12/07/2018

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയലിലെ ഉറ്റ സുഹൃത്ത് മാഴ്സലോയെ ക്ലബിലെത്തിക്കാൻ യുവൻറസ് നീക്കമെന്ന് റിപ്പോർട്ട്.  കളിക്കളത്തിലെ തൻറെ വിജയ പങ്കാളിയായ മാഴ്സലോയെ ക്ലബിലെത്തിക്കാൻ ക്രിസ്റ്റ്യോനോ തന്നെ ഇറ്റാലിയൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. മാഴ്സലോയും ടൂറിനിലെത്തിയാൽ സ്പെയിനിലെ വിജയ ഫോർമുല ഇവിടെയും നടപ്പിലാക്കാമെന്നാണ് റോണോ കണക്ക് കൂട്ടുന്നത്.

യുവൻറസിൻറെ ബ്രസീലിയൻ ബാക്ക് അലക്സ് സാന്ദ്രോ ക്ലബ് വിടുകയാണ്. പി.എസ്.ജിയിലേക്കോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ ആണ് സാന്ദ്രോ പോകുന്നത്. സാന്ദ്രോക്ക് പകരക്കാരനായി മാഴ്സലോയെ കൊണ്ടു വരാനാണ് യുവൻറസ് ആലോചിക്കുന്നത്. എന്നാൽ അപാര ഫോമിൽ കളിക്കുന്ന മാഴ്സലോയെ റയൽ കൈമാറില്ലെന്നാണ് റിപ്പോർട്ടുകൾ. 2022 വരെ ബ്രസീലിയൻ താരത്തിന് റയലുമായി കരാറുണ്ട്.

Loading...
COMMENTS