മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന

23:15 PM
24/05/2019
ഷാ​ങ്​​ഹാ​യ്​: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ തോ​റ്റു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക സ്​​ഥാ​ന​മൊ​ഴി​ഞ്ഞ മാ​ഴ്​​സ​ലോ ലി​പ്പി​യെ തി​രി​ച്ചു​വി​ളി​ച്ച്​ ചൈ​ന ഫു​ട്​​ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ. ലി​പ്പി​ക്ക്​ പി​ന്നാ​ലെ​യെ​ത്തി​യ ഫാ​ബി​യോ ക​ന്ന​​വാ​രോ നി​റം​മ​ങ്ങി​യ​തോ​ടെ​യാ​ണ്​ പ​ഴ​യ കോ​ച്ചി​നെ തി​രി​ച്ചെ​ത്തി​ച്ച​ത്.

ഏ​ഷ്യ​ൻ ക​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​റാ​നോ​ട്​ 3-0ത്തി​ന്​ തോ​റ്റ്​ ചൈ​ന പു​റ​ത്താ​യ​തോ​ടെ​യാ​യി​രു​ന്നു ലി​പ്പി​യു​ടെ രാ​ജി. ഇ​റ്റ​ലി​ക്ക്​ ലോ​ക​ക​പ്പ്​ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത ലി​പ്പി​ക്ക്​ ഇ​നി 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ ടീ​മി​നെ ഒ​രു​ക്കു​ക​യെ​ന്ന​താ​വും ജോ​ലി.

ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗി​ൽ ഗ്വാ​ങ്​​ഷ​ു എ​വ​ർ​ഗ്രാ​ൻ​ഡി​​െൻറ കോ​ച്ചാ​യി​രു​ന്ന ക​ന്ന​വാ​രോ ദേ​ശീ​യ ടീ​മി​​െൻറ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​റ്റി​രു​ന്നു. റാ​ങ്കി​ങ്ങി​ൽ ഏ​റെ പി​ന്നി​ലു​ള്ള ടീ​മു​ക​ളോ​ട്​ തോ​റ്റ​തോ​ടെ​യാ​ണ്​ ചൈ​നീ​സ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വ​മ്പ​ൻ അ​ഴി​ച്ചു​പ​ണി​ക്ക്​ മു​തി​ർ​ന്ന​ത്.
 
Loading...
COMMENTS