മർസെൽ സാബിറ്റ്‌സറുടെ ഗോൾ കോവിഡി​െൻറ പോസ്​റ്റിലേക്ക്​

  • കോവിഡ് ചികിത്സ കഴിഞ്ഞെത്തി ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ കളിക്കാരൻ 

10:33 AM
25/05/2020

മയിൻസ്(ജർമനി): കഴിഞ്ഞ ദിവസം നടന്ന മയിൻസ് - ലൈപിസിഷ് മത്സരത്തി​​െൻറ മുപ്പത്തിയാറാം മിനിറ്റിൽ മർസെൽ സാബിറ്റ്‌സർ നേടിയ ഗോൾ ചരിത്രത്തി​​െൻറ ഭാഗമാവുകയാണ്. കോവിഡിനെ അതിജീവിച്ചെത്തി ഫുട്​ബാൾ മൈതാനത്ത്​ ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ്​ ലൈപ്സിഷ് നായകൻ സ്വന്തമാക്കിയത്​. കോവിഡ് ബാധിതനായി നാലാഴ്‌ച തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ്​ ശേഷം രോഗം ഭേദമായെത്തിയ മർസെൽ സാബിറ്റ്‌സറെ നിരവധി പരിശോധനകൾക്ക്​ ശേഷമാണ് കഴിഞ്ഞ ദിവസം ടീമിൽ ഉൾപ്പെടുത്തിയത്. 

ത​​െൻറ കളി മികവിനെ തെല്ലും ബാധിക്കാൻ കോവിഡിനായിട്ടില്ലെന്ന്​ തെളിയിക്കുന്നതായിരുന്നു ആസ്ട്രിയക്കാരൻ മർസെൽ സാബിറ്റ്‌സറുടെ പ്രകടനം. നാല്​ ഗോളിന്​ മുന്നിട്ട്​ നിൽക്കു​േമ്പാഴാണ്​ സാബിറ്റ്​സർ ഗോൾ നേടുന്നത്​. മത്സരത്തിൽ ലൈപിസിഷ് അഞ്ച്​ ഗോൾ നേടിയപ്പോൾ മയിൻസിന്​ ഗോളൊന്നും നേടാനായില്ല. സാബിറ്റ്‌സർ മുന്നിൽ നിന്ന്​ നയിച്ച്​ നേടിയ വിജയം കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ്​. 

Loading...
COMMENTS