Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാധാനത്തിനായുള്ള മത്സരത്തില്‍ മറഡോണയുടെ കലിപ്പ്

text_fields
bookmark_border
സമാധാനത്തിനായുള്ള മത്സരത്തില്‍ മറഡോണയുടെ കലിപ്പ്
cancel

റോം: സമാധാന സന്ദേശവുമായി പോപ് ഫ്രാന്‍സിസ് സംഘടിപ്പിച്ച ചാരിറ്റി ഫുട്ബാള്‍ മത്സരത്തിനിടെ മറഡോണയും അര്‍ജന്‍റീനക്കാരനും മുന്‍ ശിഷ്യനുമായ സെബാസ്റ്റ്യന്‍ വെറോണുമായി വാക്കേറ്റം. വിരമിച്ച പ്രമുഖ ലോകതാരങ്ങള്‍ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ മാറ്റുരച്ച മത്സരത്തിനിടെയാണ് മറഡോണ ‘വയലന്‍റായത്’. ബ്ളൂ ടീമും വൈറ്റ് ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ബ്ളൂ ടീമിന് വേണ്ടിയാണ് മറഡോണ ജെഴ്സിയണിഞ്ഞത്. വൈറ്റ് ടീമിലായിരുന്നു വെറോണ്‍.

തന്നെ നിരന്തരമായി മാര്‍ക്ക് ചെയ്ത് കളിച്ചതിന്‍െറ ദേഷ്യത്തില്‍ ഇടവേളക്ക് പിരിയുമ്പോഴായിരുന്നു മറഡോണ വെറോണിന് നേരെ വിരല്‍ ചൂണ്ടി കയര്‍ത്തത്. തെറിവാക്കുകളും പ്രയോഗിച്ച താരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കുകയായിരുന്നു. കളിയുടെ തുടക്കത്തില്‍ തികഞ്ഞ സൗഹൃദത്തിലായിരുന്നു ഇരുതാരങ്ങളും. റൊണാള്‍ഡീന്യോ, ഫ്രാന്‍സിസ്കോ ടോട്ടി, എഡ്ഗാര്‍ ഡേവിസ്, ഹെര്‍നാന്‍ ക്രെസ്പോ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ മറഡോണയുടെ ടീം 3-4ന് തോല്‍വിയടഞ്ഞു. 90 മിനിറ്റും മറഡോണ കളത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - maradona
Next Story