Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫറിയിങ്ങിൽ പ്രതിഷേധം; മെക്സികോ വിടാനൊരുങ്ങി മറഡോണ
text_fieldsbookmark_border
മെക്സികോ സിറ്റി: റഫറിയിങ്ങിൽ പ്രതിഷേധിച്ച് ഡീഗോ മറഡോണ മെക്സിക്കൻ ക്ലബിെൻറ പരിശീലന പദവിയിൽനിന്ന് രാജിവെക്കുന്നു. രണ്ടാം ഡിവിഷൻ ലീഗ് ക്ലബായ ഡൊറാഡോസിെൻ റ പരിശീലകനാണ് മുൻ അർജൻറീന ഇതിഹാസ താരം. വെള്ളിയാഴ്ചത്തെ മത്സരഫലമാണ് മറഡോണയെ രാജിക്ക് പ്രേരിപ്പിച്ചത്. സീസൺ അവസാനിച്ചാൽ മെക്സികോ വിടുമെന്നാണ് പ്രഖ്യാപനം.
വെള്ളിയാഴ്ച വെനാഡോസിനെതിരെ 1-1ന് സമനില പാലിച്ച മത്സരത്തിൽ തെൻറ ടീമിന് അനുകൂലമായ പെനാൽറ്റി റഫറി നിഷേധിച്ചെന്നാണ് സൂപ്പർ താരത്തിെൻറ പരാതി. കളിക്കുശേഷം നടന്ന വാർത്തസമ്മേളനത്തിൽ ക്ഷുഭിതനായാണ് ഡീഗോ രാജി തീരുമാനം അറിയിച്ചത്.
Next Story
