മെസ്സി അർജൻറീന ടീമിലേക്ക്​ തിരിച്ചുവരരുത്​ –മറഡോണ 

23:28 PM
01/10/2018
maradona-and-messi.

ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സ്സി അ​ർ​ജ​ൻ​റീ​ന ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വ​രേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​തി​ഹാ​സ താ​ര​വും മു​ൻ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നു​മാ​യ ഡീ​ഗോ മ​റ​ഡോ​ണ. ദേ​ശീ​യ ടീ​മി​​​െൻറ മോ​ശം പ്ര​ക​ട​ന​ത്തി​ന്​ എ​പ്പോ​ഴും മെ​സ്സി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന ശൈ​ലി ശ​രി​യ​ല്ലെ​ന്നും മെ​സ്സി അ​ത്​ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

‘‘മെ​സ്സി ഇ​നി അ​ർ​ജ​ൻ​റീ​ന​ക്കാ​യി ക​ളി​ക്കേ​ണ്ട​തി​ല്ല. അ​യാ​ളി​ല്ലാ​തെ അ​വ​ർ എ​ങ്ങ​നെ ക​ളി​ക്കു​മെ​ന്ന്​ നോ​ക്കാം’’ -മ​റ​ഡോ​ണ പ​റ​ഞ്ഞു. മെ​സ്സി തി​രി​ച്ചു​വ​ന്നാ​ൽ ന​ൽ​കാ​നാ​യി ടീ​മി​​​െൻറ പ​ത്താം ന​മ്പ​ർ ജ​ഴ്​​സി മ​റ്റാ​ർ​ക്കും കൊ​ടു​ക്കാ​തെ മാ​റ്റി​വെ​ച്ച താ​ൽ​ക്കാ​ലി​ക കോ​ച്ച്​ ല​യ​ണ​ൽ സ്​​ക​ലോ​ണി​യു​ടെ ന​ട​പ​ടി​യെ മ​റ​ഡോ​ണ വി​മ​ർ​ശി​ച്ചു. ദേ​ശീ​യ ടീ​മി​​​െൻറ പ​രി​ശീ​ല​ക​നാ​വാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ 1978 ലോ​ക​ക​പ്പ്​ ജ​യി​ച്ച ടീ​മം​ഗം സെ​സാ​ർ ലൂ​യി​സ്​ മെ​നോ​ട്ടി​യാ​ണെ​ന്നും മു​ൻ കോ​ച്ച്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Loading...
COMMENTS