ശമ്പളം വേണ്ട, അർജൻറീനയെ പരിശീലിപ്പിക്കാം - –മറഡോണ
text_fieldsബ്വേനസ് എയ്റിസ്: ലോകകപ്പ് ഫുട്ബാൾ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായതിനു പിന്നാലെ, അർജൻറീനയെ പരിശീലിപ്പിക്കാൻ തയാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. പരിശീലനത്തിന് അർജൻറീനൻ ഫുട്ബാൾ ഫെഡറേഷൻ ഒരു പ്രതിഫലവും നൽകേണ്ടതില്ലെന്നും മറഡോണ പറഞ്ഞു.
നേരത്തേ, 2008-10 കാലയളവിൽ അർജൻറീനയെ പരിശീലിപ്പിക്കാനായി മറഡോണ എത്തിയിരുന്നെങ്കിലും ടീമിന് രക്ഷയുണ്ടായിരുന്നില്ല. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ജർമനിയോട് ക്വാർട്ടർ ഫൈനലിൽ 4-0ത്തിന് തോറ്റാണ് അർജൻറീന മടങ്ങിയത്. ടീമിെൻറ പ്രകടനത്തിൽ നിരാശനാണെന്നും ഇൗ ജഴ്സിയിൽ മൈലുകൾ ഒാടി രാജ്യത്തെ കിരീടമണിയിച്ചിട്ടുണ്ടെന്നും ഒരു അവസരംകൂടി തന്നാൽ അർജൻറീനയെ വിജയത്തിലെത്തിക്കുമെന്നും മുൻ താരം പറഞ്ഞു.