Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ച്ച്​...

കോ​ച്ച്​ മ​റ​ഡോ​ണ വീ​ണ്ടും തോ​റ്റു

text_fields
bookmark_border
Maradona
cancel

ബ്വേ​ന​സ്​ എ​യ്​​റി​സ്​: പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ​നി​ന്നും​ ഡീ​ഗോ മ​റ​ഡോ​ണ​ക്ക്​ വീ​ണ്ടും നി​രാ​ശ​യോ​ടെ പ​ടി​യി​റ​ക്കം. യു.​എ.​ഇ ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗ്​ ക്ല​ബാ​യ അ​ൽ ഫു​ജൈ​റ​യു​ടെ പ​രി​ശീ​ല​ക​സ്​​ഥാ​ന​ത്തു​നി​ന്നാ​ണ്​ അ​ർ​ജ​ൻ​റീ​ന ഇ​തി​ഹാ​സ​താ​ര​ത്തി​​െൻറ രാ​ജി. ര​ണ്ടാം ഡി​വി​ഷ​നി​ൽ​നി​ന്നും അ​ൽ​ഫു​ൈ​ജ​റ ക്ല​ബി​ന്​ സ്​​ഥാ​ന​ക്ക​യ​റ്റം നേ​ടാ​നാ​വാ​തെ പോ​യ​തോ​ടെ പു​റ​ത്താ​ക്കും​മു​േ​മ്പ മ​റ​ഡോ​ണ രാ​ജി​പ്ര​ഖ്യാ​പി​ച്ച്​ ര​ക്ഷ​പ്പെ​ട്ടു.

ടീ​മി​നെ ഒ​ന്നാം ഡി​വി​ഷ​നി​ലെ​ത്തി​ക്കു​ക എ​ന്ന​ ല​ക്ഷ്യ​ത്തോ​ടെ​ ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ലാ​യി​രു​ന്നു മ​റ​ഡോ​ണ അ​ൽ-​ഫു​ജൈ​റ ടീ​മി​​െൻറ പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ഖോ​ർ​ഫ​ക്കാ​നോ​ട്​ 1-1 സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ ക്ല​ബി​​െൻറ ഒ​ന്നാം ഡി​വി​ഷ​ൻ സാ​ധ്യ​ത​ക​ൾ മ​ങ്ങി. നി​ല​വി​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ മ​റ​ഡോ​ണ​യു​ടെ ക്ല​ബ്. 

കോ​ച്ചെ​ന്ന നി​ല​യി​ൽ മ​റ​ഡോ​ണ​യു​ടെ മൂ​ന്നാം പ​രീ​ക്ഷ​ണ​വും പ​രാ​ജ​യ​ത്തി​ൽ അ​വ​സാ​നി​ച്ചു. 2008-10 കാ​ല​യ​ള​വി​ൽ അ​ർ​ജ​ൻ​റീ​ന ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നാ​യാ​ണ്​ പു​തി​യ ദൗ​ത്യ​മേ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, ലോ​ക​ക​പ്പി​ലെ പു​റ​ത്താ​വ​ലോ​ടെ രാ​ജി​വെ​ച്ചു. തു​ട​ർ​ന്ന്​ 2011ൽ ​യു.​എ.​ഇ​യി​ലെ അ​ൽ വ​സ​ലി​​െൻറ പ​രി​ശീ​ല​ക​നാ​യെ​ത്തി​യെ​ങ്കി​ലും ഒ​രു​വ​ർ​ഷം കൊ​ണ്ട്​ രാ​ജി​വെ​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റൊ​രു ദൗ​ത്യം കൂ​ടി പ​രാ​ജ​യ​മാ​യി അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coachDiego Maradonamalayalam newssports newsuae club
News Summary - Maradona leaving UAE team-sports news
Next Story