കൂട്ടുകാർ പരിചരിച്ചു; സ്കവോണിയെ തൊട്ട് മരണം മടങ്ങി
text_fieldsടൂറിൻ: ഫുട്ബാൾ ലോകത്തിെൻറ ശ്വാസംതന്നെ ഏതാനും മിനിറ്റുകൾ നിലച്ച സമയം. സഹതാരങ്ങളുടെയും മെഡിക്കൽ സംഘത്തിെൻറയും അവസരോചിത ഇടപെടൽ ഇല്ലായിരുന്നെങ്കിൽ മൈതാനമധ്യത്തിൽ മറ്റൊരു രക്തസാക്ഷി കൂടിയായേനെ.
ഇറ്റാലിയൻ സീരി ‘ബി’യിൽ അസ്കോളി-ലെസെ മത്സരത്തിനിടെയായിരുന്നു ആ രംഗം. ഉയർന്നുവന്ന പന്തിനായുള്ള ശ്രമത്തിനിടെ അസ്കോളിയുടെ ജിയാകോമോ ബെരറ്റയുമായി കൂട്ടിയിടിച്ച് ലെസെയുടെ മാനുവൽ സ്കവോണി നിലത്തുവീണപ്പോഴേ സഹതാരങ്ങൾക്ക് അപകടം മണത്തു. തലക്ക് പരിക്കേറ്റ മാനുവൽ സ്കവോണിക്ക് നിലത്തു വീഴുംമുേമ്പ ബോധം നഷ്ടമായി. ഉടൻ ഒാടിയെത്തിയ ഇരുടീമിലെയും കളിക്കാർ മെഡിക്കൽ സംഘത്തെ വിളിച്ചതും ആംബുലൻസ് ചീറിപ്പാഞ്ഞെത്തിയതുമെല്ലാം ഞൊടിയിടയിലായിരുന്നു.
പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ താരത്തെ ആശുപത്രിയിലാക്കി. കിക്കോഫ് കുറിച്ച് ഏതാനും മിനിറ്റുകൾ മാത്രം പിന്നിട്ട മത്സരം നിർത്തിവെച്ചു. കളിക്കാരും ആരാധകരും പ്രാർഥനയിൽ മുഴുകിയ നിമിഷം. സ്കവോണി ബോധം വീണ്ടെടുത്തതായ വാർത്ത ഉടനെത്തി. ആശുപത്രിയിൽ കഴിയുന്ന താരം അപകടനില തരണംചെയ്തുകഴിഞ്ഞു. സഹകളിക്കാരുടെ അടിയന്തര ഇടപെടലാണ് താരത്തിന് ജീവൻ തിരിച്ചുനൽകിയെതന്ന് ക്ലബ് അധികൃതർ പറഞ്ഞു. നിർത്തിവെച്ച മത്സരം പിന്നീട് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
