യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള ക്ലബായി മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോമിലാണെങ്കിലും യൂറോപ്പിെല ഏറ്റവും മ്യൂല്യമുള്ള ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെ. നെതർലൻഡ് ഇക്കണോമിക് സർവിസ് കമ്പനിയായ കെ.പി.എം.ജി പുറത്തുവിട്ട കണക്കിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പിെല ഏറ്റവും ആസ്തിയുള്ള ക്ലബുകളുടെ പട്ടികയിൽ ഒന്നാമെതത്തിയത്. 2014-15, 2015-16 സീസണിൽ ക്ലബുകളുടെ വരുമാനം കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഇരു സീസണിലും യുനൈറ്റഡ് നിറംമങ്ങിയ പ്രകടനമായിരുന്നെങ്കിലും വരുമാനത്തിൽ വമ്പന്മാരായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സീസണിൽ വാങ്ങുകയും വിൽക്കുകയും ചെയ്ത താരങ്ങളുടെ മൂല്യങ്ങൾ, പരസ്യ വരുമാനം എന്നിവ കണക്കാക്കിയാണ് യുനൈറ്റഡിനെ യൂറോപ്പിലെ വമ്പൻ ക്ലബായി തെരഞ്ഞെടുത്തത്. 340 കോടി ഡോളറാണ് (ഏകദേശം 22,576 കോടി രൂപ) ക്ലബിെൻറ ആസ്തി. പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് റയൽ മഡ്രിഡിെൻറയും ബാഴ്സലോണയുടെയും സ്ഥാനം. ബയേൺ മ്യൂണിക് നാലും മാഞ്ചസ്റ്റർ സിറ്റി അഞ്ചും ആഴ്സനൽ ആറും സ്ഥാനത്താണ്. ചെൽസി, ലിവർപൂൾ, യുവൻറസ്, ടോട്ടൻഹാം ക്ലബുകൾ യഥാക്രമം ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലും വരുന്നു.
