മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
text_fieldsലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും എവര്‍ട്ടനും സമനില. വെസ്റ്റ്ഹാം യുനൈറ്റഡിനെ 4-0ത്തിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തുവിട്ടത്. ഹള്‍സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഗോള്‍രഹിത സമനിലയിലും സ്റ്റോക് സിറ്റി എവര്‍ട്ടനെ 1-1നും സമനിലയില്‍ തളച്ചു.
ബ്രസീലിലെ പാല്മിറാസില്നിന്ന് അടുത്തിടെ ടീമിലത്തെിയ ഗബ്രിയേല്‍ ജീസസ് എന്ന 19കാരന്‍െറ കന്നി ഗോളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തിന്‍െറ ‘ഹൈലൈറ്റ്’. ഒരു ഗോള്‍ നേടിയതിനൊപ്പം മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. 39ാം മിനിറ്റിലായിരുന്നു ജീസസിന്‍െറ ഗോള്‍. കെവിന് ഡിബ്രുയിന്, ഡേവിഡ് സില്‍വ, യായ ടുറെ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ജയത്തോടെ 23 മത്സരങ്ങളില്‍നിന്ന് 46 പോയന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് സിറ്റി.
സെര്‍ജി അഗ്യൂറോയെയും ക്ളോഡിയോ ബ്രാവോയെയും പുറത്തിരുത്തിയാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള സിറ്റിയെ ഇറക്കിയത്.
