സിറ്റിക്ക് രണ്ടു ഗോള്‍ ജയം;ഗബ്രീയേല്‍ ജീസസിന് പരിക്ക്

23:42 PM
14/02/2017

ലണ്ടന്‍: രണ്ടു ഗോളില്‍ എ.എഫ്.സി ബേണ്‍മൗത്തിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തത്തെി. ആദ്യ പകുതിയില്‍ റഹീം സ്റ്റര്‍ലിങ് നേടിയ ഗോളിലും രണ്ടാം പകുതിയില്‍ ദാനമായി ലഭിച്ച സെല്‍ഫ് ഗോളിലുമാണ് സിറ്റിയുടെ വിജയം.

ബേണ്‍മൗത്തിന്‍െറ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ വന്‍ സന്നാഹവുമായായിരുന്നു മാനേജര്‍ പെപ്പ് ഗ്വാര്‍ഡിയോള പുറപ്പെട്ടത്. എന്നാല്‍, 15ാം മിനിറ്റില്‍ ഗ്വാര്‍ഡിയുടെ കണക്കുകൂട്ടല്‍ തെറ്റി. അഗ്യൂറോക്ക് പകരമായി ടീമില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിന് കണങ്കാലിന് പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ടിവന്നു. ഇതോടെ പകരക്കാരനായി പഴയ പടക്കുതിര സെര്‍ജിയോ അഗ്യൂറോ തന്നെയത്തെി. പിന്നീട്, ആക്രമണം കനപ്പിച്ച സിറ്റിക്കായി 29ാം മിനിറ്റില്‍ ഗോള്‍ പിറന്നു. ഡേവിഡ് സില്‍വയുടെ ക്രോസ് സ്റ്റര്‍ലിങ് ഗോളാക്കിമാറ്റുകയായിരുന്നു. രണ്ടാം പകുതിയില്‍ 69ാം മിനിറ്റിലാണ് ബേണ്‍മൗത്ത് സെല്‍ഫ്ഗോള്‍ വഴങ്ങുന്നത്.

ഇറ്റാലിയന്‍ ലീഗിലെ എ.സി മിലാന്‍ ലാസിയോ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു. 45ാം മിനിറ്റില്‍ ലാസിയോ താരം ലൂക്കാസ് ബിഗ്ലിയ നേടിയ ഗോളിന് സുസോ ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു.

COMMENTS