യുൈനറ്റഡിന് വാറ്റ്ഫോഡിനെതിരെ അപ്രതീക്ഷിത തോൽവി
text_fieldsലണ്ടൻ: പോയൻറ്നിലയിൽ താഴേത്തട്ടിലുള്ള നിരകളോട് തിരിച്ചടിയേൽക്കുന്ന പതിവുെതറ്റിക്കാതെ മാഞ്ചസ്റ്റർ യുൈനറ്റഡ്. വികാറേജ് റോഡിൽ വിജയ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ കരുത്തരായ മാഞ്ചസ്റ്റർ യുൈനറ്റഡ് പോയൻറ് നിലയിൽ അവസാനക്കാരായ വാറ്റ്ഫോഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ അപ്രതീക്ഷിത തോൽവി വഴങ്ങി.
ഗോളി ഡേവിഡ് ഡി ഗീയുടെയും ആരോൺ വാൻ ബിസാകയുടെയും പിഴവുകളാണ് യുനൈറ്റഡിനെ നിരാശജനകമായ പരാജയത്തിലേക്ക് നയിച്ചത്. 50ാം മിനിറ്റിൽ ഇസ്മായില സാറിെൻറ ഗോളിൽ മുന്നിലെത്തിയ വാറ്റ്ഫോഡിനുവേണ്ടി നാലുമിനിറ്റിനുശേഷം പെനാൽറ്റി സ്പോട്ടിൽനിന്ന് ട്രോയ് ഡീനെയാണ് ലീഡുയർത്തിയത്. 25 പോയൻറുമായി യുനൈറ്റഡ് എട്ടാം സ്ഥാനത്താണിപ്പോൾ.
