യുവേഫ യൂറോപ ലീഗ്: യുനൈറ്റഡിന് ആദ്യ പാദത്തിൽ സമനില
text_fieldsബ്രസൽസ്: യുവേഫ യൂറോപ ലീഗ് ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ബെൽജിയം ക്ലബായ ആൻഡർലഷിെൻറ സമനിലപ്പൂട്ട്. ബെൽജിയത്തിൽ നടന്ന കളിയിൽ 1-1 ആയിരുന്നു ഫലം. വിജയം ഉറപ്പിച്ച് ബെൽജിയത്തിലേക്ക് വിമാനം കയറിയ യുൈനറ്റഡ് അവസാന നിമിഷത്തിൽ ഗോൾ വഴങ്ങി സമനിലയിലാവുകയായിരുന്നു. 36ാം മിനിറ്റിൽ ഹെൻറിക് മിഖിത്ര്യാെൻറ ഗോളിലൂടെ മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നിലെത്തിയെങ്കിലും പിന്നീട് വലകുലുക്കാൻ കഴിഞ്ഞില്ല. റാഷ്ഫോഡിെൻറ ഷോട്ട് ആൻഡർലഷ് ഗോളി തടുത്തിട്ടത് മിഖിത്ര്യാൻ ഗോളാക്കി മാറ്റുകയായിരുന്നു. ഏറെനേരം ഇംഗ്ലീഷ് പട ഒരു ഗോളിന് മുന്നിൽ നിന്നെങ്കിലും 86ാം മിനിറ്റിൽ ആൻഡർലഷ് തിരിച്ചടിച്ചു. ബെൽജിയൻ മിഡ്ഫീൽഡർ ലിയാൻഡർ ഡെൻഡോൻകർ സമനില കെണ്ടത്തുകയായിരുന്നു. ഇൗ മാസം 20നാണ് രണ്ടാം പാദം.
മറ്റു മത്സരങ്ങളിൽ, സ്പാനിഷ് ക്ലബ് സെൽറ്റ വിഗോ ബെൽജിയം ക്ലബായ കെ.ആർ.സി ജെങ്കിനെ 3^2നും ഡച്ച് ക്ലബ് അയാക്സ് ജർമൻ ക്ലബായ ഷാൽകെയെ 2^0ത്തിനും ഫ്രഞ്ച് ഫുട്ബാൾ ക്ലബ് ഒളിമ്പിയാകോസ് ലിയോൺ തുർക്കി ക്ലബായ ബെസിക്റ്റാസിനെ 2^1നും തോൽപിച്ചു.
