റൂണിയുടെ എവർട്ടണിനെ മാഞ്ചസ്റ്റർ യുനൈറ്റഡ് തകർത്തു (4-0)
text_fieldsലണ്ടൻ: ഒരു പതിറ്റാണ്ടുകാലം ഒാൾഡ് ട്രാഫോഡിൽ പന്തുതട്ടിയ വെയ്ൻ റൂണി കൂടുമാറി സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, ഏറ്റുവാങ്ങേണ്ടി വന്നത് വമ്പൻ തോൽവി. റൂണിയുടെ എവർട്ടണിനെ 4-0ത്തിന് തോൽപിച്ചാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് കരുത്തുകാട്ടിയത്. അേൻറാണിയോ വലൻസിയ (4), ഹെൻട്രിക് മിഖത്രിയാൻ (83), റൊമേലു ലുക്കാക്കു( 89), ആൻറണി മാർഷ്യൽ (92) എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. ജയത്തോടെ 13 പോയൻറുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ഒന്നാമതെത്തി.
ആരാധകർ കാത്തിരുന്ന ചെൽസി-ആഴ്സനൽ പോരാട്ടത്തിന് ഗോൾരഹിത സമനിലയിൽ പര്യവസാനം. കളി സമനിലയിൽ അവസാനിച്ചതോടെ 10 പോയൻറുമായി െചൽസി മൂന്നാം സ്ഥാനത്തും ഏഴു പോയൻറുമായി ആഴ്സനൽ 12ാം സ്ഥാനത്തുമാണ്. 87ാം മിനിറ്റിൽ ചെൽസിയുടെ ബ്രസീൽ താരം ഡേവിഡ് ലൂയിസിന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയ എതിരാളികൾക്കെതിരെയും ഗണ്ണേഴ്സിന് വലകുലുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
