മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ ഗോളടിച്ച് മമ്പാടിെൻറ റാഷിദ്
text_fieldsമുംബൈ: മാഞ്ചസ്റ്റർ യുനൈറ്റഡ് കുട്ടിപ്പടയെ ഒരു ഗോളിന് വീഴ്ത്തി റിലയൻസ് ഫൗണ്ടേഷൻ യ ങ് ചാമ്പ്സിന് ജയം. ജയം സമ്മാനിച്ചതാകെട്ട, മമ്പാടുകാരൻ സി.കെ റാഷിദ്. കഴിഞ്ഞ മൂന്നുവ ർഷമായി റിലയൻസ് കുട്ടിപ്പടക്കൊപ്പമുള്ള റാഷിദ് ടീമിെൻറ ഗോൾ സ്കോററുമാണ്.
എന്നാൽ, മാഞ്ചസ്റ്റർ യുനൈറ്റഡിന് എതിരെയുള്ള വിജയ ഗോൾ റാഷിദിന് വെറുമൊരു ഗോളല്ല. െഎ.എസ്.എല്ലും ഇംഗ്ലീഷ് പ്രീമിയർ ലീഗും തമ്മിലെ പുതിയ കരാറിെൻറ ഭാഗമായി നവിമുംബൈ, ഖൻസോളിയിലെ ആർ.സി.പി ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പിലാണ് റാഷിദിെൻറ നേട്ടം.
ചെൽസി ഫുട്ബാൾ ക്ലബ്, സൗത്താംപ്റ്റൺ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളുടെ കുട്ടിപ്പടയും കളിക്കുന്നുണ്ട്.
മമ്പാട് എ.എം.യു.പി സ്കൂളിൽ പഠിച്ച റാഷിദ് മൂന്നുവർഷമായി മുംബൈയിൽ റിലയൻസ് അക്കാദമിയിലാണ് പഠിക്കുന്നത്. ഇംഗ്ലണ്ടിലും സ്പെയിനിലും കളിക്കാൻ ഇൗ 15കാരന് അവസരം ലഭിച്ചിട്ടുണ്ട്. ടൂർണമെൻറിൽ അഞ്ച് കളികളിൽ നിന്നും 15 പോയൻറ് നേടിയ ചെൽസി അണ്ടർ 14 ടീം ജേതാക്കളായി.
