ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്: മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ ഉ​ജ്ജ്വ​ല ജ​യം

22:40 PM
09/02/2019
pogba

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​െൻറ കു​തി​പ്പ്​ തു​ട​രു​ന്നു. പു​തി​യ പ​രി​ശീ​ല​ക​ൻ ഒ​ലെ ഗു​ണ്ണാ​ർ സോ​ൾ​ഷ​റി​​െൻറ കീ​ഴി​ൽ ത​ക​ർ​പ്പ​ൻ ഫോം ​തു​ട​രു​ന്ന യു​നൈ​റ്റ​ഡ്​ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക്​ ഫു​ൾ​ഹാ​മി​നെ ത​ക​ർ​ത്തു. 26 ക​ളി​ക​ളി​ൽ 51 പോ​യ​ൻ​റു​മാ​യി യു​നൈ​റ്റ​ഡ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു.

ഹോ​സെ മൗ​റീ​ന്യോ​യി​ൽ​നി​ന്ന്​ സോ​ൾ​ഷ​ർ ചു​മ​ത​ല​യേ​റ്റ ശേ​ഷം യു​നൈ​റ്റ​ഡ്​ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യ 11 ക​ളി​ക​ളി​ൽ ടീ​മി​​െൻറ പ​ത്താം ജ​യ​മാ​ണി​ത്. ഇ​ര​ട്ട ഗോ​ളു​മാ​യി പോ​ൾ പോ​ഗ്​​ബ​യാ​യി​രു​ന്നു (14, 65) യു​നൈ​റ്റ​ഡി​​െൻറ വി​ജ​യ​ശി​ൽ​പി. മ​റ്റൊ​രു ഗോ​ൾ ആ​ൻ​റ​ണി മാ​ർ​ഷ്യ​ലി​​െൻറ (23) വ​ക​യാ​യി​രു​ന്നു. സീ​സ​ണി​ൽ ലീ​ഗി​ൽ പോ​ഗ്​​ബ​ക്ക്​ ഇ​തോ​ടെ 11 ഗോ​ളാ​യി.

ക​ളി​ കാ​ൽ മ​ണി​ക്കൂ​ർ പി​ന്നി​ട​വെ മാ​ർ​ഷ്യ​ലി​​െൻറ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു പോ​ഗ്​​ബ​യു​ടെ ആ​ദ്യ ഗോ​ൾ. 10 മി​നി​റ്റി​ന​കം ര​ണ്ടാം ഗോ​ളെ​ത്തി. എ​തി​രാ​ളി​യി​ൽ​നി​ന്ന്​ പ​ന്ത്​ ത​ട്ടി​യെ​ടു​ത്ത യു​നൈ​റ്റ​ഡ്​ ഡി​ഫ​ൻ​ഡ​ർ ഫി​ൽ ജോ​ൺ​സ്​ ന​ൽ​കി​യ പാ​സു​മാ​യി കു​തി​ച്ച മാ​ർ​ഷ്യ​ൽ ഡെ​നി​സ്​ ഒ​ഡോ​യി​യെ​യും മാ​ക്​​സിം ലെ ​മ​ർ​ച​ൻ​ഡി​നെ​യും മ​റി​ക​ട​ന്ന്​ ഫു​ൾ​ഹാം ഗോ​ളി സെ​ർ​ജി​യോ റി​കോ​യെ​യും കീ​ഴ​ട​ക്കി ല​ക്ഷ്യം​ക​ണ്ടു. ര​ണ്ടാം പ​കു​തി​യി​ൽ യു​വാ​ൻ മാ​റ്റ​യെ ലെ ​മ​ർ​ച​ൻ​ഡ്​ വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച സ്​​പോ​ട്ട്​ കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു പോ​ഗ്​​ബ​യു​ടെ ര​ണ്ടാം ഗോ​ൾ.

Loading...
COMMENTS