മാഞ്ചസ്റ്റർ യുനൈറ്റഡിന് സമനില
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നു വിജയങ്ങേളാടെ കുതിപ്പ് തുടർന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് സ്റ്റോക്ക് സിറ്റിയുടെ കടിഞ്ഞാൽ. സ്റ്റോക്കിെൻറ തട്ടകത്തിൽ വിരുന്നെത്തിയ മാഞ്ചസ്റ്റർ വമ്പന്മാരെ 2-2ന് സമനിലയിൽ തളച്ചാണ് വിജയക്കുതിപ്പിന് തടയിട്ടത്.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റവുമായി മൗറീന്യോയുടെ താരങ്ങൾ കുതിച്ചെങ്കിലും ആദ്യം വലകുലുങ്ങിയത് മാഞ്ചസ്റ്റർ യുനൈറ്റഡിേൻറതു തന്നെയായിരുന്നു. 43ാം മിനിറ്റിൽ എറിക് മാക്സിമാണ് യുനൈറ്റഡിനെ ഞെട്ടിച്ചത്. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റാഷ്ഫോഡിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. പോൾ പോഗ്ബ നൽകിയ പാസിലാണ് റാഷ്ഫോഡിെൻറ ഗോൾ. രണ്ടാം പകുതിയിൽ ലുകാകുവിെൻറ സൂപ്പർ ഗോളിൽ യുനൈറ്റഡ് മുന്നിലെത്തിയപ്പോൾ കളിപിടിച്ചെടുത്തെന്ന് യുനൈറ്റഡ് ആരാധകർ കരുതി. എന്നാൽ, എറിക് മാക്സിം വീണ്ടും വലകുലുക്കിയതോടെ കളി സമനിലയിലായി. അേൻറാണി മാർഷ്യലിനെയും യുവാൻ മാറ്റയെയും കളത്തിലിറക്കി ഹൊസെ മൗറീന്യോ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.