മാഞ്ചസ്റ്ററിെൻറ നിറം ചുവപ്പ്; ഇരട്ടഗോളിൽ യുണൈറ്റഡ്
text_fieldsമാഞ്ചസ്റ്റർ: സീസണിലെ രണ്ടാം ഡർബിയിലും സിറ്റിയെ വീഴ്ത്തി യുണൈറ്റഡ്. മാഞ്ചസ്റ്റർ നഗരത്തിലെ ഫുട്ബാൾ രാജ ാക്കൻമാർ ഓൾഡ് ട്രോഫോഡിൽ കൊമ്പുകോർത്തപ്പോൾ എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു യുണൈറ്റഡിെൻറ ജയ ം. ഡിസംബറിൽ സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലും യുണൈറ്റഡ് വിജയിച്ചിരുന്നു.
30ാം മിനിറ്റിൽ ആൻറണി മാർഷ്യലും ഇഞ്ചുറി ടൈമിൽ സ്കോട്ട് മക്ടൊമിനായിയുമാണ് യുണൈറ്റഡിനായി ഗോൾ കുറിച്ചത്. പന്തടക്കത്തിലും പാസിങിലും മുന്നിൽ നിന്നെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാൻ സിറ്റിക്കായില്ല. പുതുതായി ടീമിലെത്തിച്ച പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് മിന്നുംഫോം തുടർന്നത് യുണൈറ്റഡിന് തുണയായി.
, 2019/20: #MUFC #MUNMCI pic.twitter.com/jSBJ29iBvh
— Manchester United (@ManUtd) March 8, 2020
പന്തുകിട്ടുേമ്പാൾ എതിർഗോൾമുഖത്തേക്ക് ആക്രമിച്ച് കയറുക എന്ന കോച്ച് സോൾഷ്യറുടെ
തന്ത്രം യുണൈറ്റഡ് കളിക്കളത്തിൽ നടപ്പാക്കിയപ്പോൾ പെപ് ഗാർഡിേയാളക്കും സംഘത്തിനും മറുമരുന്നുണ്ടായിരുന്നില്ല. 29 കളികൾ പൂർത്തിയാക്കിയ യുണൈറ്റഡ് 45 പോയൻറുമായി അഞ്ചാംസ്ഥാനത്തും 28 കളികളിൽ നിന്നും 57 പോയൻറുമായി സിറ്റി രണ്ടാമതുമാണ്.
