Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 4:19 AM GMT Updated On
date_range 2 Jan 2020 5:06 AM GMTയുണൈറ്റഡിനെ വീഴ്ത്തി ആഴ്സണൽ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ആഴ്സണൽ. എതിരി ല്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡിനെതിരെ ആഴ്സണലിെൻറ ജയം. പുതിയ പരിശീലകൻ അർട്ടേറ്റയുടെ കീഴിൽ രാജകീയമായി തന്നെ ആഴ്സണൽ തുടങ്ങി.
ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ എട്ടാം മിനിട്ടിൽ തന്നെ ആഴ്സണൽ വല കുലുക്കി. പെപെയാണ് ആഴ്സണലിനായി ഗോൾ നേടിയത്. ഗോൾ മടക്കാൻ യുണൈറ്റഡ് ശ്രമം തുടരുന്നതിനിടെ 42ാം മിനിട്ടിൽ സോക്രട്ടീസിലൂടെ ആഴ്സണൽ ലീഡുയർത്തി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള യുണൈറ്റഡ് ശ്രമങ്ങളെല്ലാം ആഴ്സണൽ പ്രതിരോധത്തിൽ തട്ടി പാഴായതോടെ വിജയം ഇക്കുറി ഗണ്ണേഴ്സിനൊപ്പം നിന്നു. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്ററിന് പരാജയം കനത്ത തിരിച്ചടിയായി. 27 പോയിൻറുള്ള ആഴ്സണൽ പത്താം സ്ഥാനത്താണ്.
Next Story