2000 ഗോളുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsലണ്ടൻ: 28 വർഷം പഴക്കമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2000 ഗോളിെൻറ തിളക്കവുമായി മാഞ്ചസ് റ്റർ യുനൈറ്റഡ്. സീസണിൽ തങ്ങളുടെ മൂന്നാം ജയം നേടിയ രാത്രിയിൽ നോർവിച് സിറ്റിക്കെതിരെ നേടിയ ആദ്യ ഗോളിലൂടെയായിരുന്നു യുനൈറ്റഡ് നാഴികക്കല്ല് താണ്ടിയത്. 21ാം മിനിറ്റിൽ സ്കോട്ട് മക്ടൊമിനെയുടെ വകയായിരുന്നു ചരിത്ര ഗോൾ. തുടർന്ന് മാർകസ് ജോസഫും ആൻറണി മാർഷലും ഓരോ ഗോൾകൂടി നേടി തുടർച്ചയായ നാലു മത്സരങ്ങൾക്കൊടുവിൽ യുനൈറ്റഡിന് വിജയം സമ്മാനിച്ചു.
1992ൽ ആരംഭിച്ച പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് 2000 ഗോൾ കടക്കുന്നത്. പട്ടികയിൽ ആഴ്സനൽ രണ്ടും (1860 ഗോൾ) ലിവർപൂൾ (1795) മൂന്നും ചെൽസി (1793) നാലും സ്ഥാനത്തുണ്ട്. 1992 ആഗസ്റ്റ് 15ന് ഷെഫീൽഡിനെതിരെ മാർക് ഹ്യൂസായിരുന്നു യുനൈറ്റഡിെൻറ ആദ്യ പ്രീമിയർ ലീഗ് ഗോൾ സ്കോറർ. ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു ഡെവിൾസിെൻറ ആയിരം ഗോൾ. 2015 ഒക്ടോബറിൽ മിഡ്ൽബ്രോക്കെതിരായിരുന്നു ഇത്.