Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഗ്യൂറോക്ക് കാറപകടത്തിൽ പരിക്ക്; അർജൻറീനക്ക് വീണ്ടും തിരിച്ചടി
text_fieldsbookmark_border
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോക്ക് കാറപകടത്തിൽ പരിക്ക്. നെതർലഡ്സിെൻറ തലസ്ഥാനമായ ആംസ്റ്റർഡാമിലാണ് താരം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അഞ്ചു മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്. ഇേതാടെ ലോകകപ്പ് യോഗ്യത ലഭിക്കാതെ പരുങ്ങലിൽ നിൽക്കുന്ന അർജൻറീനക്കും നിർണായക മത്സരങ്ങൾക്കൊരുങ്ങുന്ന സിറ്റിക്കും തിരിച്ചടിയാവും. ശനിയാഴ്ച ചെൽസിക്കെതിരായ സൂപ്പർ പോരാട്ടത്തിൽ താരമുണ്ടാവില്ലെന്ന് ഉറപ്പായി. സിറ്റി കോച്ച് പെപ് ഗാർഡിയോള ഇക്കാര്യം സ്ഥിരീകരിച്ചു. കൊളംബിയൻ ഗായകൻ മലൂമയുടെ സംഗീത പരിപാടിക്കായി നെതർലൻഡ്സിലെത്തിയ അഗ്യൂറോ വിമാനത്താവളത്തിലേക്ക് പോകുേമ്പാഴാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
