ഇം​ഗ്ല​ണ്ടി​ലെ മൂ​ന്ന്​ ആ​ഭ്യ​ന്ത​ര കി​രീ​ട​ങ്ങ​ളും സ്വന്തമാക്കി മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി

23:26 PM
19/05/2019
ല​ണ്ട​ൻ: ഒ​ടു​വി​ൽ ആ ​റെ​ക്കോ​ഡും പെ​പ്പി​​​െൻറ പോ​രാ​ളി​ക​ൾ സ്വ​ന്ത​മാ​ക്കി. ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ളി​​​െൻറ ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഒ​രു ടീ​മി​നും എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത ​േന​ട്ടം. എ​ഫ്.​എ ക​പ്പ്​ ഫൈ​ന​ലി​ൽ വാ​റ്റ്​​ഫോ​ഡി​നെ 6-0ത്തി​ന്​ ത​ക​ർ​ത്ത മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഇം​ഗ്ല​ണ്ടി​ലെ മൂ​ന്ന്​ ആ​ഭ്യ​ന്ത​ര കി​രീ​ട​ങ്ങ​ളും സ്വന്തമാക്കി.

ഒ​രേ സീ​സ​ണി​ൽ ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ ക്ല​ബാ​ണി​ത്. ര​ണ്ടു വീ​തം ഗോ​ളു​മാ​യി റ​ഹീം സ്​​റ്റെ​ർ​ലി​ങ്ങും ഗ​ബ്രി​യേ​ൽ ജീ​സ​സും ഒ​പ്പം ഡേ​വി​ഡ്​ സി​ൽ​വ, കെ​വി​ൻ ഡി​ബ്രൂ​യി​ൻ എ​ന്നി​വ​രു​മാ​ണ്​ ക​ലാ​ശ​പ്പോ​രി​ൻ വാ​റ്റ്​​ഫോ​ഡി​​​െൻറ വ​ല​നി​റ​ച്ച​ത്. നേ​ര​േ​ത്ത, ലീ​ഗ്​ ക​പ്പും പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​വും നേടിയിരുന്നു. 
Loading...
COMMENTS