15ാം ജയം; മാഞ്ചസ്റ്റർ സിറ്റി കുതിക്കുന്നു
text_fieldsലണ്ടൻ: പ്രീമിയർ ലീഗിലെ തുടർജയങ്ങളുടെ റെക്കോഡ് പുസ്തകത്തിെൻറ തലപ്പത്ത് ഇനി മാഞ്ചസ്റ്റർ സിറ്റിയെന്ന പേര് മാത്രം. സ്വാൻസീ സിറ്റിയെ 4-0ത്തിന് തോൽപിച്ചതോടെ പ്രീമിയർ ലീഗിൽ െപപ്പിനും സംഘത്തിനും തുടർച്ചയായ 15 ജയങ്ങളായി. വർഷങ്ങൾക്കുമുമ്പ് ആഴ്സനൽ നേടിയ (റെക്കോഡിനൊപ്പമെത്തിയിരുന്ന സിറ്റി, സ്വാൻസീ സിറ്റിക്കെതിരായ മത്സരത്തോടെ സ്വന്തം പേരിലാക്കുകയായിരുന്നു.
ഡേവിഡ് സിൽവ (27, 52), കെവിൻ ഡിബ്രൂയിൻ (34), സെർജിയോ അഗ്യൂറോ (85) എന്നിവരുടെ ഗോളിലാണ് സിറ്റിയുടെ ജയം. സിറ്റിക്കു തൊട്ടുപിറകിലുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ന് ബേൺമൗത്തിനെ തോൽപിച്ചു. മറ്റു മത്സരങ്ങളിൽ എവർട്ടനും ലെസ്റ്റർ സിറ്റിയും ടോട്ടൻഹാമും ജയിച്ചപ്പോൾ ആഴ്സനലും ലിവർപൂളും ഗോൾരഹിത സമനിലയിൽ കുരുങ്ങി.
