Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ്​​

text_fields
bookmark_border
rahim
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റിയുടെ കുതിപ്പ്​ തുടരുന്നു. 14ാം മത്സരത്തിൽ ബേൺമൗത്തിനെ സ്വന്തം തട്ടകത്തിൽ മാഞ്ചസ്​റ്റർ സിറ്റി 3-1ന്​​ തോൽപിച്ചു. 16ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിൽ സിറ്റി ആദ്യം മുന്നിലെത്തിയെങ്കിലും ആദ്യ പകുതിക്കു മു​െമ്പ ബേൺമൗത്ത്​ (44) തിരിച്ചടിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ഗാർഡിയോള തന്ത്രം മാറ്റിപ്പിടിച്ചതോടെ സിറ്റി രണ്ടെണ്ണം തിരിച്ചടിച്ചു.

റഹീം സ്​റ്റെർലിങ്​ (57), ഇൽകെയ്​ ഗുണ്ടോഗൻ (79) എന്നിവരാണ്​ സ്​കോറർമാർ. ഒന്നാം സ്​ഥാനത്തുള്ള സിറ്റിക്ക്​ ഇതോടെ 38 പോയൻറായി. മറ്റു മത്സരങ്ങളിൽ ലെസ്​റ്റർ സിറ്റി 2-0ത്തിന്​ വാറ്റ്​ഫോഡിനെയും വെസ്​റ്റ്​ഹാം യുനൈറ്റഡ്​ 3-0ത്തിന്​ ന്യൂകാസിലിനെയും തോൽപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manchester city-sports news
Next Story