Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്​റ്റർ...

മാഞ്ചസ്​റ്റർ സിറ്റിക്ക് അപ്രതീക്ഷിത സമനില

text_fields
bookmark_border
മാഞ്ചസ്​റ്റർ സിറ്റിക്ക് അപ്രതീക്ഷിത സമനില
cancel
ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ കിരീടം ചൂടിയ മാഞ്ചസ്​റ്റർ സിറ്റിക്ക്​ സമനില. 16ാം സ്​ഥാനക്കാരായ ഹഡേഴ്​സ് ​ഫീൽഡ്​ ടൗണിനോടാണ്​ സിറ്റിക്ക്​ അപ്രതീക്ഷിത സമനില കുരുങ്ങിയത്​. ഗബ്രിയേൽ ജീസസ്​, ലെറോയ്​ സെയ്​ൻ, റഹീം സ്​റ്റർലിങ്​ എന്നീ മുന്നേറ്റനിരയും ഡിബ്രൂയിൻ-ഫെർണാഡീന്യോ-ഡേവിഡ്​ സിൽവ എന്നിവരടങ്ങിയ കരുത്തുറ്റ മധ്യനിരയും 90 മിനിറ്റും പൊരുതിയിട്ടും ഹഡേഴ്​സ്​ ഫീൽഡി​​െൻറ വലയിൽ പന്തെത്തിക്കാനായില്ല.

21 ശതമാനം മാത്രമായിരുന്നു ഇൗ സീസണിൽ സ്​ഥാനക്കയറ്റം ലഭിച്ച്​ പ്രീമിയർ ലീഗ്​ പോരാട്ടത്തിനെത്തിയ സംഘത്തി​​െൻറ കാലിൽ പന്തുണ്ടായത്​. ചാമ്പ്യന്മാരെ തളച്ചതോടെ 36 മത്സരത്തിൽ ഹഡേഴ്​സ്​ ഫീൽഡിന്​ 36 പോയൻറായി. അടുത്ത രണ്ടു മത്സരങ്ങളിലും തോൽക്കാതിരുന്നാൽ ഇവർക്ക്​ തരംതാ​ഴാതെ രക്ഷപ്പെടാം. ചെൽസിക്കും ആഴ്​സനലി​നുമെതിരെയാണ്​ അടുത്ത മത്സരങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester citymalayalam newssports news
News Summary - Manchester city -Sports News
Next Story