Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെസ്​റ്റ്​ഹാമിനെയും...

വെസ്​റ്റ്​ഹാമിനെയും തോൽപിച്ചു; മാഞ്ചസ്​റ്റർ സിറ്റി റെക്കോഡിനരികെ

text_fields
bookmark_border
വെസ്​റ്റ്​ഹാമിനെയും തോൽപിച്ചു; മാഞ്ചസ്​റ്റർ സിറ്റി റെക്കോഡിനരികെ
cancel

ലണ്ടർ: പ്രീമിയർ ലീഗ്​ സീസണിൽ തുടർച്ചയായി കൂടുതൽ ജയങ്ങൾ എന്ന റെക്കോഡ്​ സ്വന്തംപേരിലാക്കാൻ മാഞ്ചസ്​റ്റർ സിറ്റിക്ക്​ ഇനിവേണ്ടത്​ ഒരേയൊരു ജയം മാ​​ത്രം. പിന്നിൽ നിന്നശേഷം കളിയിലേക്ക്​ തിരിച്ചുവന്ന്​ വെസ്​റ്റ്​ഹാമിനെ 2-1ന്​ കീഴടക്കിയതോടെ തുടരെ 13 ജയ​ങ്ങളെന്ന ചെൽസിയുടെ റെക്കോഡിനൊപ്പമായി ​പെപ്​ഗാർഡിയോളയുടെ മാഞ്ചസ്​റ്റർ സിറ്റി. 

വെസ്​റ്റ്​ഹാമിനെതിരായ മത്സരത്തിൽ മനോഹരമായ തിരിച്ചുവരവായിരുന്നു സിറ്റിയുടേത്​​. 44ാം മിനിറ്റിൽ എയ്​ഞ്ചലോ ഒഗ്​ബോണയുടെ ഗോളിൽ ആദ്യം മുന്നിലെത്തിയത്​ വെസ്​റ്റ്​ഹാമാണ്​. എന്നാൽ, പതിവുപോലെ മാഞ്ചസ്​റ്റർ സിറ്റി രണ്ടാം പകുതിയിൽ തിരിച്ചുവന്നു. നികോളസ്​ ഒാട്ടമെൻഡി (57ാം മിനിറ്റ്​), ഡേവിഡ്​ സിൽവ (83) എന്നിവരാണ്​ 13ാം ജയത്തിലേക്ക്​ വഴിതുറന്നത്​. അവസാന മൂന്ന്​ മത്സരങ്ങളിലും 2-1നായിരുന്നു സിറ്റിയുടെ ജയം.

മൂന്നിലും അവസാന നിമിഷത്തെ ഗോളിലാണ്​ കളിജയിക്കുന്നത്​. ജയത്തോടെ രണ്ടാം സ്​ഥാനത്തുള്ള മാഞ്ചസ്​റ്റർ യുനൈറ്റഡുമായി(35 പോയൻറ്​) സിറ്റി പോയൻറ്​ വ്യത്യാസം എട്ടാക്കി ഉയർത്തി. മാഞ്ചസ്​റ്റർ യുനൈറ്റഡിനെതിരായ അടുത്ത മത്സരം ജയിക്കാനായാൽ നീലപ്പടയുടെ റെക്കോഡ്​ മാഞ്ചസ്​റ്റർ സിറ്റി സ്വന്തമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester citymalayalam newssports news
News Summary - manchester city record - Sports news
Next Story