ജയിച്ചു ജയിച്ച് മാഞ്ചസ്റ്റർ സിറ്റി
text_fieldsലണ്ടൻ: ന്യൂകാസിൽ യുനൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് തടയിടാനായില്ല. തുടർച്ചയായ 18ാം ജയേത്താടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഭേരി. ന്യൂകാസിലിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ റഹീം സ്റ്റർലിങ്ങിെൻറ ഒരു ഗോളിലാണ് സിറ്റിയുടെ ജയം. തുടർച്ചയായ 11ാം ഏവേ ജയവും നേടിയതോടെ, ചെൽസിയുടെ 2008ലെ റെക്കോഡിനൊപ്പമെത്തി.
ന്യൂകാസിലിെൻറ മുൻ റയൽ മഡ്രിഡ് കോച്ച് റാഫേൽ ബെനിറ്റസ് സിറ്റിെയ പ്രതിരോധത്തിൽ പൂട്ടി വിജയക്കുതിപ്പിന് തടയിടാനായിരുന്നു ഗെയിം പ്ലാൻ തയാറാക്കിയത്. പന്തടക്കത്തിൽ സിറ്റി 78 ശതമാനം കൈയടക്കിയപ്പോൾ, ന്യൂകാസിലിേൻറത് 22 ശതമാനം മാത്രം. 11ാം മിനിറ്റിൽ പ്രധാന പ്രതിരോധതാരം വിൻസൻറ് കൊംപനി പരിക്കേറ്റ് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി. എന്നാൽ, ഗ്വാർഡിയോള പകരം കളത്തിലിറക്കിയത് ഗബ്രിയേൽ ജീസസിനെ.
ആക്രമണം കനപ്പിക്കാനുള്ള സൂചനയായിരുന്നു ഇത്. അവസരങ്ങൾ പലതും വന്നെത്തിയെങ്കിലും പല മുന്നേറ്റങ്ങളും നിർഭാഗ്യംകൊണ്ട് പുറത്തുപോയി. എന്നാൽ, 31ാം മിനിറ്റിൽ ന്യൂകാസിലിെൻറ പ്രതിരോധം സിറ്റി പിളർത്തി. കെവിൻ ഡിബ്രൂയിൻ ഒരുക്കിക്കൊടുത്ത നീക്കത്തിൽ റഹീം സ്റ്റർലിങ്ങാണ് ഗോൾ നേടിയത്. സ്റ്റർലിങ്ങിെൻറ സീസണിലെ 13ാം ഗോൾ.
കിരീടത്തിലേക്ക് കുതിക്കുന്ന സിറ്റി, വിജയം വർണാഭമാക്കാൻ വീണ്ടും ഗോളിനായി ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം പകുതിയിെല രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. ഒടുവിൽ സ്റ്റർലിങ്ങിെൻറ ഏക ഗോളിൽ സിറ്റി വിജയം ഉറപ്പിച്ചു.
ഒരു ഗോൾ ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള പോയൻറ് വ്യത്യാസം സിറ്റി 15 ആക്കി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
