Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ്​...

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ കി​ക്കോ​ഫ്​; ആഴ്​സനലി​നെ തകർത്ത്​ സിറ്റി

text_fields
bookmark_border
sterling
cancel

​ല​ണ്ട​ൻ: 99 ദി​വ​സ​ത്തി​നു​ശേ​ഷം ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ വീ​ണ്ടും പ​ന്തു​രു​ണ്ടു. ബുധനാഴ്​ച രാത്രി രണ്ട്​ മത്സരങ്ങളാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ അരങ്ങേറിയത്​. ആദ്യ മത്സരത്തിൽ ആസ്​റ്റൻ വില്ല - ഷെൽഫീഡ്​ യുനൈറ്റഡ്​ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ ഗ്ലാമർ പോരാട്ടത്തിൽ ആഴ്​സനലിനെ മറുപടിയില്ലാത്ത മൂന്ന്​ ഗോളിന്​ മാഞ്ചർസ്​റ്റർ സിറ്റി തരിപ്പണമാക്കി. ആദ്യ പകുതിയുടെ അധികസമയത്ത്​ റഹീം സ്​റ്റെർലിങ്ങാണ്​ സിറ്റിക്കായി ആദ്യ വലകുലുക്കിയത്​.

24ാം മിനുറ്റിൽ ആഴ്​സനലി​​െൻറ പ​േബ്ലാ മാരിക്ക്​ പരിക്കേറ്റതോടെ പകരക്കാരനായിറങ്ങി ഡേവിഡ്​ ലൂയിസ​​െൻറ പിഴവായിരുന്നു സിറ്റിയുടെ ആദ്യ ഗോളിന്​ വഴിയൊരുക്കിയത്​. രണ്ടാം പകുതി തുടങ്ങി ആറ്​ മിനുറ്റ്​ കഴിഞ്ഞപ്പോഴേക്കും ലൂയിസ്​ വീണ്ടും വില്ലൻ വേഷമണിഞ്ഞു. റിയാദ്​ മെഹ്​റസിനെ ഫൗൾ ചെയ്​തതിന്​ ചുവപ്പ്​ കാർഡ്​ ലഭിച്ച്​ പുറത്തുപോകാനായിരുന്നു ലൂയിസി​​െൻറ വിധി. പെനാൽറ്റി ബോക്​സിലെ ഫൗൾ കാരണം ലഭിച്ച പെനാൽറ്റി കെവിൻ ഡിബ്രുയിൻ ലക്ഷ്യസ്​ഥാനത്തെത്തിച്ചു. കളി അവസാനിക്കാൻ മിനുറ്റുകൾ മാ​ത്രം ശേഷിക്കെ പിൽ ​ഫോഡ​​​െൻറ ബൂട്ടിൽനിന്നായിരുന്നു മൂന്നാമത്തെ ഗോൾ. ​

ഇതോടെ 29 മത്സരങ്ങളിൽനിന്ന്​ 60 പോയിൻറുമായി സിറ്റി രണ്ടാം സ്​ഥാനം കൂടുതൽ ഭദ്രമാക്കി. ഒമ്പതാം സ്​ഥാനത്തുള്ള ആഴ്​സനലിന്​ 40 പോയിൻറാണുള്ളത്​. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 10ന്​ ​ലെ​സ്​​റ്റ​ർ സി​റ്റി​യും ആ​സ്​​റ്റ​ൻ വി​ല്ല​യും ഏ​റ്റു​മു​ട്ടി​യ ശേ​ഷം പൂ​ട്ടു​വീ​ണ​താ​യിരുന്നു​ ക​ളി​മൈ​താ​ന​ങ്ങ​ൾ​ക്ക്. കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടി, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ജ​ർ​മ​നി​യി​ലും സ്​​പെ​യി​നി​ലും ക​ളി തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ആ​രാ​ധ​ക​രു​ടെ ഇ​ഷ്​​ട പോ​രാ​ട്ട​മാ​യ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീഗും തി​രി​ച്ചെ​ത്തിയ​ത്. 

21ന്​ ​ലി​വ​ർ​പൂ​ൾ​ എ​വ​ർ​​ട്ട​നെ​യും, ചെ​ൽ​സി ആ​സ്​​റ്റ​ൺ വി​ല്ല​യെ​യും നേ​രി​ടും. കാ​ര്യ​മാ​യ ഇ​ട​വേ​ള​യി​ല്ലാ​തെ​യാ​ണ്​ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യ​ത്. ഓ​രോ ടീ​മി​നും ഇ​നി​യും 9-10 മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ബാ​ക്കി​യു​ണ്ട്. ജൂ​ൈ​ല​ 26 ഓ​ടെ സീ​സ​ൺ സ​മാ​പി​ക്കും. 

കോ​വി​ഡ്​ ഏ​റ്റ​വും ഏ​റെ പേ​ടി​പ്പി​ച്ച​ത്​ ലി​വ​ർ​പു​ൾ ആ​രാ​ധ​ക​രെ​യാ​ണ്. പ്രീ​മി​യ​ർ ലീ​ഗ്​ ച​രി​ത്ര​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ കി​രീ​ട​ത്തി​ലേ​ക്ക്​ യു​ർ​ഗ​ൻ ​േക്ലാ​പ്പി​​​െൻറ സം​ഘം കു​തി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കോ​വി​ഡി​ൽ ലോ​കം കീ​ഴ്​​മേ​ൽ മ​റി​യു​ന്ന​ത്. 29 ക​ളി​യി​ൽ 82പോ​യ​ൻ​റു​മാ​യി ചു​വ​പ്പ​ൻ സേ​ന ലീ​ഗ്​ കി​രീ​ടം ഏ​താ​ണ്ടു​റ​പ്പി​ച്ചു നി​ൽ​ക്കെ​ ഫു​ട്​​ബാ​ൾ സീ​സ​ൺ നിശ്ചല​മാ​യി. മ​ഹാ​മാ​രി​യി​ൽ ബ്രി​ട്ട​ൻ വി​റ​ച്ച​പ്പോ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ റ​ദ്ദാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ വ​രെ ന​ട​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ഈ ​സീ​സ​ണി​ൽ ചാ​മ്പ്യ​ന്മാ​രു​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ലി​വ​ർ​പൂ​ൾ താ​ര​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും നെ​ഞ്ചി​ടി​പ്പാ​യി.​ നോ​ർ​വി​ച്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ല​ബു​ക​ളും സീ​സ​ൺ റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഫ്രാ​ൻ​സി​​​െൻറ വ​ഴി ഇം​ഗ്ല​ണ്ടു​മെ​ന്നു​റ​പ്പി​ച്ചു. ഇ​തി​നി​ടെ​യാ​ണ്​ ജ​ർ​മ​നി​യും സ്​​പെ​യി​നും ക​ളി പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ത്​ ഇം​ഗ്ല​ണ്ടി​നും ആ​ശ്വാ​സ​മാ​യി. 

29 ക​ളി​യി​ൽ 27 ജ​യ​വു​മാ​യി 82 പോ​യ​ൻ​റു​ള്ള ലി​വ​ർ​പൂ​ൾ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.  ഇ​നി ര​ണ്ടു​ ജ​യം​കൊ​ണ്ട്​ ക​പ്പു​റ​പ്പി​ക്കാം. കോ​വി​ഡി​ന്​ മു​മ്പു​ള്ള അ​തേ മി​ക​വു​മാ​യി കു​തി​ച്ചാ​ൽ പോ​യ​ൻ​റ്​ വേ​ട്ട​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ 100 പോ​യ​ൻ​റ്​ റെ​ക്കോ​ഡും ത​ക​ർ​ക്കാം. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ലെ​സ്​​റ്റ​ർ സി​റ്റി, ചെ​ൽ​സി, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ടീ​മു​ക​ളു​ടെ പോ​രാ​ട്ടം ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത ഉ​റ​പ്പി​ക്ക​ലാ​വും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester cityarsenalaston villaEnglish Premier League
News Summary - manchester city beats arsenal
Next Story