ഗോളടി മേളം
text_fieldsലണ്ടൻ: വാറ്റ്ഫോഡിെൻറ ഗോൾവലയെ ഒാട്ടപ്പാത്രമാക്കി മാറ്റി മാഞ്ചസ്റ്റർ സിറ്റിയ ുടെ ഗോളടി മേളം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ആറാം അങ്കത്തിൽ ഒന്നാം മിനിറ്റിൽ ഗോ ളടി തുടങ്ങിയ സിറ്റി ആദ്യ 18 മിനിറ്റിനുള്ളിൽ അടിച്ചുകയറ്റിയത് അഞ്ച് ഗോളുകൾ.
ഒരാഴ്ച മുമ്പ് നടന്ന ലീഗ് മത്സരത്തിൽ നോർവിച് സിറ്റിയോട് അപ്രതീക്ഷിത തോൽവി (2-3) വഴങ്ങിയ പെപ് ഗ്വാർഡിയോളയും സംഘവും ആ നിരാശയെല്ലാം വാറ്റ്ഫോഡ് വലയിൽ എട്ട് ഗോളടിച്ച് തീർത്തു. പോർചുഗൽ താരം ബെർണാഡോ സിൽവ ഹാട്രിക് നേടി കൂട്ടക്കശാപ്പിനെ മുന്നിൽനിന്ന് നയിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ അഞ്ച് ഗോളടിക്കുന്ന ടീമെന്ന ചരിത്രം കുറിച്ചാണ് സിറ്റി ആദ്യ പകുതി പിരിഞ്ഞത്. ഒന്നാം മിനിറ്റ് പൂർത്തിയാകും മുേമ്പ ആദ്യ ഗോളടിച്ച ഡേവിഡ് സിൽവ സീസണിലെ ഏറ്റവും വേഗമേറിയ ഗോൾ കുറിച്ചതിനു പിന്നാലെയായിരുന്നു മലവെള്ളപ്പാച്ചിൽ പോലെ ഗോളിെൻറ വരവ്. സെർജിയോ അഗ്യുറോ (7’ പെനാൽറ്റി), റിയാദ് മെഹ്റസ് (12), ബെർണാഡോ സിൽവ (15), നികോളസ് ഒടമെൻഡി (18) എന്നിവരാണ് ആദ്യപകുതിയിൽ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി നേടി സിൽവ ഹാട്രിക് (49,60) തികച്ചു. കളം നിറഞ്ഞു കളിച്ച് കെവിൻ ഡിബ്രുയിൻ ഗോളിലൂടെ (85) സിറ്റി പട്ടിക പൂർത്തിയാക്കി.
ലീഗിലെ ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റി 2-1ന് ടോട്ടൻഹാമിനെയും, ബേൺമൗത് 3-1ന് സതാംപ്ടനെയും തോൽപിച്ചിരുന്നു. ടോട്ടൻഹാം ഹാരികെയ്നിെൻറ ഗോളി (29) തുടക്കത്തിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ റികാർഡോ പെരേര (69), ജയിംസ് മാഡിസൺ (85) എന്നിവരുടെ ഗോളിൽ ലെസ്റ്റർ കളി തിരിച്ചു പിടിച്ചു.