Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിറ്റിയും ആഴ്​സനലും...

സിറ്റിയും ആഴ്​സനലും സെമിയിൽ

text_fields
bookmark_border
english cup
cancel

 ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ലീ​ഗ്​ ക​പ്പി​ൽ ലെ​സ്​​റ്റ​ർ സി​റ്റി​യെ തോ​ൽ​പി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും വെ​സ​്​​റ്റ്​ ഹാ​മി​നെ തോ​ൽ​പി​ച്ച് ആ​ഴ്​​സ​ന​ലും സെ​മി​ഫൈ​ന​ലി​ൽ. ലെ​സ്​​റ്റ​റി​നെ​തി​രെ ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ക്കു​ന്ന മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ വി​ജ​യം. ബെ​ർ​ണാ​ഡോ സി​ൽ​വ​യു​ടെ (26ാം മി​നി​റ്റ്) ഗോ​ളി​ൽ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ സി​റ്റി മു​മ്പി​ലെ​ത്തി​യി​രു​ന്നു. 

എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ വി​സി​ലൂ​താ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ലെ​സ്​​റ്റ​റി​ന്​ അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി​യെ​ത്തി. കി​ക്കെ​ടു​ത്ത ജാ​മി വാ​ർ​ഡി ഗോ​ളാ​ക്കു​ക​യും ചെ​യ്​​തു. ​ഇ​തോ​ടെ ക​ളി അ​ധി​ക​സ​മ​യ​ത്തേ​ക്ക്​ നീ​ങ്ങി. വി​ജ​യ​ഗോ​ള​ടി​ക്കാ​തെ പി​രി​ഞ്ഞ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ണ്ടു. ആ​ദ്യ മൂ​ന്ന്​ കി​ക്കു​ക​ളും ഇ​രു ടീ​മു​ക​ളും വ​ല​യി​ലെ​ത്തി​ച്ചു. 

സി​റ്റി​ക്കാ​യി നാ​ലാം കി​ക്കെ​ടു​ത്ത ഗ​ബ്രീ​യേ​ൽ ജീ​സ​സി​നും ഉ​ന്നം പി​ഴ​ച്ചി​ല്ല. ലെ​സ്​​റ്റ​റി​​െൻറ അ​വ​സാ​ന ര​ണ്ടു കി​ക്കു​ക​ൾ വി​ശ്വ​സ്​​ത​രാ​യ ജാ​മി വാ​ർ​ഡി​ക്കും റി​യാ​ദ്​ മെ​ഹ്​​റ​സി​നും ഉ​ള്ള​താ​യി​രു​ന്നു. എ​ന്നാ​ൽ, ബാ​റി​നു​കീ​ഴി​ൽ അ​ച​ഞ്ച​ല​നാ​യി നി​ന്ന ബ്രാ​വോ​ക്കു​മു​മ്പി​ൽ ലെ​സ്​​റ്റ​റി​​െൻറ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കു പി​ഴ​ച്ചു. ഇ​രു ഷോ​ട്ടു​ക​ളും ബ്രാ​വോ ത​ടു​ത്തി​ടു​ക​യാ​യി​രു​ന്നു. വെ​സ്​​റ്റ്​​ഹാ​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡാ​നി​വെ​ൽ​ബാ​ക്കി​​െൻറ(42) ഏ​ക​ഗോ​ളി​ലാ​ണ്​ ആ​ഴ്​​സ​ന​ൽ ജ​യി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalenglish cupmangester citymalayalam news
News Summary - Man City join Arsenal in English Cup semis-Sports news
Next Story