വൈറലായി മഹ്റൂഫിന്റെ ഫുട്ബാൾ പ്രകടനം; അഭിനന്ദനവുമായി വിദേശ താരങ്ങളും VIDEO
text_fieldsകാസര്‍കോട്: ഫുട്ബാളിൽ മാന്ത്രിക പ്രകടനം കാഴ്ചവെക്കുന്ന 13കാരന് വിദേശ താരങ്ങളിൽ നിന്നടക്കം അഭിനന്ദന പ്രവാഹം. കാസര്‍കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്റൂ ഫിെൻറ മിന്നും പ്രകടനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
മുന്‍ ബ്ലാസ്റ്റ േഴ്സ് താരം ഇയാന്‍ എഡ്വേഡ് ഹ്യൂം, ഹോളണ്ട് വാല്വിജിക് ക്ലബ് താരം ഹാന്‍സ് മുള്‍ഡര്‍ എന്നിവർ വിഡിയോ കണ്ട ഉടന്‍ മഹ്റൂഫിനെക്കുറിച്ച് കൂടുതല്‍ അറിയാനും അഭിനന്ദിക്കാനും മുന്നോട്ടുവന്നു. ചളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിക്കുന്നതിെൻറ 26 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോ വൈറലായതോടെയാണ് മഹ്റൂഫിനെ തേടി കടല്‍കടന്നും അംഗീകാരങ്ങളെത്തിയത്. എതിരാളികളെ തന്ത്രപരമായി കബളിപ്പിച്ചും മികച്ച പാസുകള്‍ നല്‍കിയും ഗോള്‍വല ചലിപ്പിക്കുന്ന മഹ്റൂഫിെൻറ പ്രകടനമാണ് വിഡിയോയിലുള്ളത്.
വാട്സ് ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും നിമിഷനേരംകൊണ്ടാണ്, പന്തടക്കവും ഡ്രിബ്ലിങ്ങും കൊണ്ട് മലയാളികളെ ഞെട്ടിച്ച മഹ്റൂഫിെൻറ പ്രകടനം പ്രചരിച്ചത്. ഇപ്പോള്‍ കേരളവും കടന്ന് വിദേശതാരങ്ങളുടെ വരെ കണ്ണുടക്കിയിരിക്കുകയാണ്. വിഡിയോ പങ്കുെവച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും മഹ്റൂഫിന് അഭിനന്ദനവുമായി രംഗത്തെത്തി. മികച്ച കഴിവുള്ള കുട്ടിയാണ് മഹ്റൂഫ് എന്നും കൂടുതല്‍ പരിശീലനം നല്കി വളര്‍ത്തിയെടുക്കുന്നതിന് ക്ലബുകള്‍ മുന്നോട്ടുവരണമെന്നും കെ.ബി.എഫ്.സി അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
