അൽ മഡ്രിഡ് ഡെർബി
text_fieldsജിദ്ദ: കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ഇന്ന് മഡ്രിഡിലെ നാട്ടങ്കം. സ്പാനിഷ ് സൂപ്പർ കപ്പിൽ പുതുക്കിയ ഫോർമാറ്റ് പ്രകാരം ക്ഷണിതാക്കളായെത്തിയ റയലും, അത്ലറ്റ ികോ മഡ്രിഡുമാണ് ചാമ്പ്യന്മാരെ പുറത്താക്കി ഫൈനലിൽ ഏറ്റുമുട്ടുന്നത്. ലാലിഗ ജേതാക്കളായ ബാഴ്സലോണയെ അത്ലറ്റികോ മഡ്രിഡും കിങ്സ് കപ്പ് ചാമ്പ്യന്മാരായ വലൻസിയയെ റയൽ മഡ്രിഡുമാണ് വീഴ്ത്തിയത്.
ഫൈനലിൽ എൽ ക്ലാസിക്കോക്ക് കാത്തിരുന്ന കാൽപ്പന്ത് ആരാധകർക്ക് മഡ്രിഡ് ഡെർബിയാണ് അറബ് മണ്ണ് ഒരുക്കിവെച്ചത്. ഏഴു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച വലൻസിയയെ 3-1ന് തകർത്ത് സിനദിൻ സിദാനും സംഘവും േനരത്തേ ഫൈനൽ ടിക്കറ്റെടുത്തെങ്കിലും സൂപ്പർ താരം ലയണൽ മെസ്സി അണിനിരന്ന ബാഴ്സലോണയെ 3-2ന് മറികടന്നാണ് അത്ലറ്റികോ മഡ്രിഡ് സൂപ്പർ കപ്പിലേക്ക് ഒരുപടികൂടി അടുത്തത്.
കരീം ബെൻസേമയുടെയും ഗാരത് ബെയ്ലിെൻറയും അസാന്നിധ്യത്തിൽ അയൽക്കാർക്കെതിരായ പോരാട്ടം റയലിന് കടുത്തതാകുമെന്നാണ് കണക്കുകൂട്ടൽ. ബാഴ്സ വലകുലുക്കിയ ആൽവരോ മൊറാറ്റ, എയ്ഞ്ചൽ കൊറിയ, കൊകെ എന്നിവരടങ്ങിയ അത്ലറ്റികോ മുന്നേറ്റ നിര മിന്നും ഫോമിലാണ്.
ഇസ്കോ- ലൂകാ മോഡ്രിച്- ടോണി ക്രൂസ് ത്രയത്തിലാണ് റയൽ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
