മഡ്രിഡ് സിറ്റിയിൽ ഗോൾ മഴ
text_fieldsമഡ്രിഡ്: ലാലീഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും വമ്പൻമാരുടെ ഗോൾ മഴ. റയൽ മഡ്രിഡിെൻറ തട്ടകത്തിലെത്തിയ റയൽ സോസിഡാഡിനെ ആതിഥേയർ 5-2ന് മടക്കി അയച്ചപ്പോൾ പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി 5-1ന് തോൽപിച്ചു.
ചാമ്പ്യൻസ് ലീഗിൽ നെയ്മറിനെയും കൂട്ടാളികളെയും നേരിടുന്നതിനു മുമ്പുള്ള ട്രയൽസായിരുന്നു റയൽ മഡ്രിഡിന് ഇൗ കളി. സീസണിലെ മങ്ങിയ പ്രകടനത്തിൽനിന്നും തിരിച്ചുവരാൻ ഉറച്ച് കളത്തിലിറങ്ങിയ ലാ ലിഗ ചാമ്പ്യന്മാരുടെ ഗോൾവേട്ടക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നേതൃത്വം നൽകിയപ്പോൾ റിയൽ സൊസിഡാഡ് 5-2ന് തരിപ്പണമായി. അഞ്ചിൽ മൂന്നു ഗോളുകൾ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിയിലെ താരമായി.
ഇതോടെ, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബുധനാഴ്ച പി.എസ്.ജിയെ നേരിടാൻ റയൽ മഡ്രിഡ് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്തു. ഒന്നാം മിനിറ്റിൽ തന്നെ ഗോൾ നേടിയാണ് റയൽ മഡ്രിഡ് കളി തുടങ്ങിയത്. ഇടതുവിങ്ങിൽനിന്നും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൊസിഡാഡിെൻറ പ്രതിരോധക്കാരെ വകഞ്ഞുമാറ്റി നൽകിയ ക്രോസ് ലൂക്കാസ് വസ്ക്വസ് ഹെഡറിൽ വലയിലാക്കി. പിന്നീടങ്ങോട്ട് ക്രിസ്റ്റ്യാനോയുടെ മാന്ത്രികതയായിരുന്നു. 27, 37, 80 മിനിറ്റുകളിൽ ഗോൾ നേടി റൊണാൾഡോ ഹാട്രിക് തികച്ചു. മറ്റൊരു ഗോൾ ടോണി ക്രൂസും നേടിയപ്പോൾ ചാമ്പ്യന്മാർ ജയം ഉറപ്പിച്ചു. അവസാന നിമിഷത്തിലാണ് സൊസിഡാഡ് രണ്ട് ഗോളുകൾ തിരിച്ചടിച്ചത്. ജയത്തോടെ വലൻസിയയെ(40 േപായൻറ്) മറികടന്ന് റയൽ (42) മൂന്നാമതെത്തി.
സൂപ്പർ സ്റ്റാർ അഗ്യൂറോ
ലെസ്റ്റർ സിറ്റിയുമായുള്ള മത്സരശേഷം മാഞ്ചസ്റ്റർ സിറ്റി കോച്ച് െപപ് ഗ്വാർഡിയോളക്ക് അർജൻറീനൻ സ്ട്രൈക്കർ അഗ്യൂറോയെക്കുറിച്ച് പറയാനുണ്ടായിരുന്നത് ‘‘സിറ്റിയുടെ വിശ്വസനീയ ഇതിഹാസം’’ എന്നായിരുന്നു. ജാമിവാർഡിയും റിയാദ് മെഹ്റസുമടങ്ങിയ ലെസ്റ്റർ സിറ്റിയെ 5-1ന് തകർത്തപ്പോൾ നാലു ഗോളുകൾ നേടി അദ്ഭുതം കാട്ടിയ അഗ്യൂറോയെ മെറ്റന്തു വിശേഷിപ്പിക്കാൻ. സിറ്റിയുടെ മധ്യനിര നിയന്ത്രിക്കുന്ന കെവിൻ ഡിബ്രൂയിനായിരുന്നു ലെസ്റ്ററിനെ തകർക്കാൻ ചുക്കാൻ പിടിച്ചത്. മൂന്നാം മിനിറ്റിൽതന്നെ സ്റ്റെർലിങ് ഗോൾ നേടിയത് ഡിബ്രൂയിനിെൻറ മിന്നൽ പാസിൽ നിന്നായിരുന്നു. ഇൗ ഗോളിന് 24ാം മിനിറ്റിൽ വാർഡിയിലൂടെ ലെസ്റ്റർ തിരിച്ചടിച്ചു. എന്നാൽ, ആദ്യ പകുതിക്ക് േശഷം കണ്ടത് അഗ്യൂറോയുടെ വിളയാട്ടം. 48, 53, 77, 90 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഇതോടെ, പ്രീമിയർ ലീഗ് സീസണിൽ അഗ്യൂറോക്ക് 21 ഗോളായി. ഹാരികെയ്നിന്(23) തൊട്ടുപിന്നിലാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
