മാധ്യമം വെർച്വൽ ഷൂട്ടൗട്ട് മത്സരത്തിന് കിക്കോഫ്
text_fieldsകൊച്ചി: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഇടപ്പള്ളി ലുലുമാളിൽ ‘മാധ്യമം’ സംഘടിപ്പിക്കുന്ന സോക്കർ കാർണിവൽ വെർച്വൽ ഷൂട്ടൗട്ട് മത്സരത്തിെൻറ കിക്കോഫ് ലുലുമാളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു. മുൻ ഇന്ത്യൻ താരം സി.സി. ജേക്കബ് മുഖ്യാതിഥിയായിരുന്നു.
‘മാധ്യമം’ പരസ്യവിഭാഗം മാർക്കറ്റിങ് മാനേജർ കെ. ജുനൈസ്, സർക്കുലേഷൻ മാർക്കറ്റിങ് മാനേജർ മുഹ്സിൻ, കൊച്ചി യൂനിറ്റ് സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, ലുലുമാൾ മീഡിയ കോഒാഡിനേറ്റർ എൻ.ബി. സ്വരാജ്, എയർ ഇന്ത്യ എക്സ്പ്രസ് കോർപറേറ്റ് കമ്യൂണിക്കേഷൻ ചീഫ് പ്രജീഷ്, കള്ളിയത്ത് ടി.എം.ടി കോർപറേറ്റ് സെയിൽസ് ഹെഡ് സിബു ജോർജ്, ബ്രാൻഡിങ് ഹെഡ് നിഖിൽ സ്കറിയ എന്നിവർ പെങ്കടുത്തു. ലുലുമാൾ, കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ്, ലാവിൻറാന ഐ.ടി സൊലൂഷൻസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ആർക്കും പെങ്കടുക്കാവുന്ന മത്സരം ലോകകപ്പ് കഴിയും വരെ തുടരും.