ബാലൺ ഡി ഒാർ ക്രൊയേഷ്യൻ സൂപ്പർതാരം ലൂകാ മോഡ്രിച്ചിന്
text_fieldsപാരിസ്: ലോകഫുട്ബാളിലെ മികച്ച താരത്തിനുള്ള ബാലൺ ഡി ഒാർ പുരസ്കാരത്തിന് പുതിയ അവകാശി. ലോകകപ്പ് റണ്ണർ അപ്പിെൻറയും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിെൻറയും പകിട്ടുമായി ക്രൊയേഷ്യൻ സൂപ്പർതാരം ലൂകാ മോഡ്രിച് 2018ലെ ഏറ്റവും മികച്ച ലോകഫുട്ബാളറായി മാറി. പാരിസിൽ നടന്ന താരസമ്പന്നമായ ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം.

ലോകമെങ്ങും നിന്നുള്ള സ്പോർട്സ് ജേണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയിൽ നിന്ന് ജേതാവിനെ തിരഞ്ഞെടുത്തത്. മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 476 പോയൻറ് ആണ് നേടാനായത്. 2008 മുതൽ 10 വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാറിമാറി കൈവശംവെച്ച പുരസ്കാരമാണ് പോയ സീസണിലെ ഉജ്വല പ്രകടനവുമായി ക്രൊയേഷ്യൻ താരം സ്വന്തമാക്കിയത്.
2007ൽ ബ്രസീൽ മുൻ താരം കക്കയാണ് ഇവർക്ക് മുമ്പ് അവസാനമായി ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ മെസ്സിയുടേയും റൊണാൾഡോയുടെയും ആധിപത്യത്തിൽ പെട്ട് ഈ പുരസ്കാരം നഷ്ടമായ സാവി, ആന്ദ്രെ ഇനിയെസ്റ്റ, സ്നൈഡർ എന്നീ കളിക്കാരെപോലുള്ളവർക്ക് തൻെറ പുരസ്കാരം സമർപിക്കുന്നതായി മോഡ്രിക് പ്രഖ്യാപിച്ചു.

ഫിഫ ദി ബെസ്റ്റ്, യൂറോപ്യൻ ഫുട്ബാളർ, ലോകകപ്പിലെ മികച്ച താരം തുടങ്ങിയ പുരസ്കാരങ്ങൾ ചൂടിയതിനു പിന്നാലെയാണ് ഫ്രഞ്ച് ഫുട്ബാൾ മാഗസിെൻറ ‘ബാലൺ ഡി ഒാറിന്’ മോഡ്രിച് അവകാശിയാവുന്നത്. മികച്ച വനിതാ താരമായി നോർവെയുടെ അഡ ഹെഗർബർഗിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് വനിതാ വിഭാഗത്തിൽ ബാലൺ ഡി ഒാർ സമ്മാനിക്കുന്നത്. എംബപെയ്ക്ക് മികച്ച അണ്ടർ–21 താരത്തിനുള്ള പുരസ്കാരമുണ്ട്.
ആദ്യ 10 സ്ഥാനക്കാർ:
1 ലൂകാ മോഡ്രിച്, 2 അെൻറായിൻ ഗ്രീസ്മാൻ, 3 കെയ്ലിയൻ എംബാപ്പെ, 4 ക്രിസ്റ്റ്യാനോ റൊണാൾഡോ, 5 ലയണൽ മെസ്സി, 6 മുഹമ്മദ് സലാഹ്, 7 റഫേൽ വരാനെ, 8 എഡൻ ഹസാഡ്, 9 കെവിൻ ഡിബ്രുയിൻ, 10 ഹാരികെയ്ൻ.
നൃത്തം ചെയ്യാൻ വിളിച്ചു; അവാർഡ് വേദിയിൽ വിവാദം
പാരിസ്: മികച്ച വനിത താരത്തിനുള്ള പുരസ്കാരം നേടിയ നോർവേയുടെ അഡ ഹെഗർബെർഗിനെ നൃത്തം ചെയ്യാൻ ക്ഷണിച്ച അവതാരകൻ വിവാദത്തിലായി. അവാർഡ് സ്വീകരിച്ച താരത്തെ സഹഅവതാരകനായ ഫ്രഞ്ച് ഡി.ജെ മാർട്ടിൻ സോൾവിഗാണ് നൃത്തം ചെയ്യാൻ ക്ഷണിച്ചത്.
അശ്ലീലച്ചുവയുള്ള ‘ട്വർക്’ നൃത്തം അറിയുമോയെന്നായിരുന്നു മാർട്ടിെൻറ ചോദ്യം. ഇല്ല എന്നുപറഞ്ഞ് അഡ ഉടൻ വേദിവിട്ടു. പക്ഷേ, തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. ബാലൺ ഡി ഒാർ വേദിയിൽ ഫ്രഞ്ച് കലാകാരൻ ഫുട്ബാളിനെ അപമാനിച്ചെന്നായിരുന്നു പ്രചാരണം. ചടങ്ങ് അവസാനിക്കും മുേമ്പ വിവാദം കത്തിപ്പടർന്നതോടെ അതേ വേദിയിൽ മാർട്ടിൻ ക്ഷമാപണം നടത്തി. ‘‘അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല േചാദിച്ചത്. തേൻറത് മോശം തമാശയായിപ്പോയി. ക്ഷമ ചോദിക്കുന്നു’’ -മാർട്ടിൻ പറഞ്ഞു.
മോഡ്രിച്ച് @ 2018
മേയ്: ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിന് ഹാട്രിക് കിരീടം. ലീഗിലെ മികച്ച മധ്യനിര താരമായി. ഒരോ ഗോളും അസിസ്റ്റും.
ജൂൈല: മോഡ്രിച്ച് നായകനായ ക്രൊയേഷ്യ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി. ഫൈനലിൽ ഫ്രാൻസിനോട് തോറ്റപ്പോഴും ക്രോട്ടുകൾ തലഉയർത്തി മടങ്ങി. രണ്ടു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ അവാർഡും ലോക ഇലവനിൽ ഇടവും.
ആഗസ്റ്റ്: ലോകകപ്പിലെയും ചാമ്പ്യൻസ് ലീഗിലെയും പ്രകടനവുമായി യൂറോപ്യൻ ഫുട്ബാളിലെ ഏറ്റവും മികച്ച താരമായി. യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ പുരസ്കാരവും.
സെപ്റ്റംബർ: ഏറ്റവും മികച്ച ലോകഫുട്ബാളർക്കുള്ള ഫിഫ ദ ബെസ്റ്റ് അവാർഡ്. ഫിഫ ഫിഫ്പ്രൊ ലോക ഇലവനിലും ഇടം.
ഡിസംബർ: മികച്ച ലോകതാരത്തിനുള്ള ബാലൺ ഡി ഒാർ പുരസ്കാരം. 2007ൽ കക്കാ അവാർഡ് നേടിയ ശേഷം മെസ്സിയും ക്രിസ്റ്റ്യാനോയുമല്ലാത്ത ആദ്യ അവാർഡ് ജേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
