Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപരാജിതം ലിവർപൂൾ; വോൾവ്സിനെതിരെ 2-1 ജയം

text_fields
bookmark_border
അപരാജിതം ലിവർപൂൾ; വോൾവ്സിനെതിരെ 2-1 ജയം
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ലിവർപൂൾ. വോൾവ്സിനെതിരെ 2-1ന്‍റെ ജയമാണ് ഒന്നാം സ്ഥാനക് കാരായ ലിവർപൂൾ നേടിയത്. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ 14ാം മത്സരമാണ് ലിവർപൂൾ പിന്നിട്ടത്.

എട്ടാം മിനിറ്റിൽ ജോർദൻ ഹെൻഡേർസൺ നേടിയ ഗോളോടെ ലിവർപൂൾ തുടക്കത്തിൽ തന്നെ വോൾവ്സിനെ ഞെട്ടിച്ചു. എന്നാൽ, ഇടവേളക്ക് ശേഷം 51ാം മിനിറ്റിൽ വോൾവ്സ് റൗൾ ജിമെൻസിലൂടെ തിരിച്ചടിച്ചു. സമനിലയിൽ കലാശിക്കുമെന്ന് കരുതിയ മത്സരം 84ാം മിനിറ്റിൽ റോബർട്ടോ ഫെർമീഞ്ഞോയുടെ ഗോളിലൂടെ ലിവർപൂൾ സ്വന്തമാക്കുകയായിരുന്നു.

ലിവർപൂളിന്‍റെ തുടർച്ചയായ 40ാം ജയമാണ് വോൾവ്സിനെതിരെ നേടിയത്. 67 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ലെയിസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - liverpool vs volves
Next Story