Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​:...

ചാമ്പ്യൻസ്​ ലീഗ്​: ആദ്യ പാദ സെമിയിൽ ലിവർപൂളിന്​ ജയം; സലാഹിനും ഫിർമീന്യോക്കും ഇരട്ട ഗോൾ

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​: ആദ്യ പാദ സെമിയിൽ ലിവർപൂളിന്​ ജയം; സലാഹിനും ഫിർമീന്യോക്കും ഇരട്ട ഗോൾ
cancel

ലണ്ടൻ: ആൻഫീൽഡിൽ എ.എസ്​ ​േറാമയുടെ ഗോൾ മുഖത്ത്​ കണക്കുതീർത്ത്​ മുഹമ്മദ്​ സലാഹ്​ നിറഞ്ഞാടി. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ആദ്യ പാദ സെമിയിൽ ലിവർപൂൾ ഇറ്റാലിയൻ മിടുക്കരായ റോമയെ 5-2ൽ മുക്കിയെടുക്കു​േമ്പാൾ ഇൗജിപ്​തി​​െൻറ ഗോളടിയന്ത്രം മുന്നിൽനിന്ന്​ നയിച്ചു. രണ്ട്​ ഗോളടിച്ച്​ ചെമ്പടയുടെ വേട്ടക്ക്​ തുടക്കമിട്ട സലാഹ്​, രണ്ടാം പകുതിയിൽ കൂട്ടുകാരെക്കൊണ്ട്​ ഗോളടിപ്പിച്ച്​ താണ്ഡവം പൂർത്തിയാക്കി.

കളിയുടെ 35, 45 മിനിറ്റുകളിലായിരുന്നു സലാഹി​​െൻറ ഇടങ്കാലുകൾ അലിസൺ കാത്ത റോമ വല കുലുക്കിയത്​. രണ്ടാം പകുതിയിൽ അദ്ദേഹം കൂട്ടുകാർക്കായി അവസരമൊരുക്കി. 56ാം മിനിറ്റിൽ സാദിയോ മാനെയും, 61ൽ റോബർ​േട്ടാ ഫിർമീന്യോയും സ്​കോർബോർഡിൽ പേരു​േചർക്കു​േമ്പാൾ തളികയിലെന്നവണ്ണം സലാഹി​​െൻറ ക്രോസുകൾ ബൂട്ടിനു പാകമായെത്തി. ത​​െൻറ മുൻ ക്ലബിനെ നാണംകെടു​​ത്തു​േമ്പാൾ ആഘോഷങ്ങളില്ലാതെ, കൈകൂപ്പി ക്ഷമചോദിച്ചുകൊണ്ടായിരുന്നു താരത്തി​​െൻറ പ്രതികരണം. 68ാം മിനിറ്റിൽ ഫിർമീന്യോ ഇരട്ട ഗോൾ തികച്ച്​ ലിവർപൂളി​​െൻറ പട്ടിക പൂർത്തിയാക്കി. 

സ്വന്തം വലയിൽ അഞ്ചെണ്ണമെത്തിയ ശേഷമായിരുന്നു റോമയുടെ സമയം തെളിഞ്ഞത്​. എഡൻ സെകോയും (81), പെനാൽറ്റിയിലൂടെ ഡീപോ പെറോട്ടിയും (85) നേടിയ എവേ ഗോളുകൾ റോമിലെ ഒളിമ്പികോ സ്​റ്റേഡിയത്തി​ലേക്കുള്ള ആത്​മവിശ്വാസമാണ്​. ക്വാർട്ടർ ഫൈനലിൽ ബാഴ്​സലോണക്കെതിരെ നേടിയ അട്ടിമറിജയം പോലൊരു വിസ്​മയ തിരിച്ചുവരവിന്​ ഇത്​ ഏറെയെന്നായിരുന്നു​ റോമയുടെ കോച്ച്​ യുസേബിയോ ഡി ഫ്രാൻസിസ്​കോ ലണ്ടനിൽനിന്നും വിമാനംകയറുംമുമ്പ്​ പ്രതികരിച്ചത്​. മേയ്​ രണ്ടിനാണ്​ രണ്ടാം പാദ സെമി. 


ആൻഫീൽഡ്​ ഭരിച്ച്​ സലാഹ്​
ഇംഗ്ലീഷ്​ ഫുട്​ബാളർമാരുടെ മികച്ച താരത്തിനുള്ള അവാർഡ്​ നേടിയതി​​െൻറ ആവേശത്തിലായിരുന്നു സലാഹ്​. കളിയുടെ ആദ്യ മിനിറ്റ്​ മുതൽ ഇൗ ചടുലത അദ്ദേഹത്തി​​െൻറ ബൂട്ടുകളിലും കണ്ടു. രണ്ട്​ മിനിറ്റിനുള്ളിൽ സലാഹും ഫിർമീന്യോയും രണ്ടുതവണ എതിർ​ബോക്​സിനുള്ളിൽ പന്തുമായെത്തി. അതേസമയം, സെകോയും റാദ നയ്​നാഗൊലാനും ചേർന്ന്​ റോമക്കായും മിന്നുന്ന മുന്നേറ്റം നടത്തി. ലിവർപൂളി​​െൻറ പ്രതിരോധനിരയെ കീഴടക്കാനായില്ല. പതുക്കെ റോമയുടെ മുനയൊടിച്ചശേഷമായിരുന്നു ലിവർപൂളി​​െൻറ കടന്നാക്രമണം. സലാഹും ഫിർമീന്യോയും നയിച്ച ആക്രമണങ്ങളിൽ സാദിമോ മാനെക്കെ പാകമായി പലതവണ പന്തുനൽകിയെങ്കിലും ബോക്​സിലെ വെപ്രാളത്തിൽ അദ്ദേഹത്തിന്​ ലക്ഷ്യം തെറ്റി. ഒടുവിലാണ്​ സലാഹ്​ 34ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്​.

ഫിർമീന്യോ നൽകിയ ക്രോസ്​ ബോക്​സിന്​ വലതുമൂലയിൽനിന്നും മനോഹരമായി വലയിലേക്ക്​ ഉതിർത്തു. മിനിറ്റുകൾക്കകം പിറന്ന രണ്ടാം ഗോളിനായിരുന്നു ക്ലാസിക്​ ടച്ച്​. ഫിർമീന്യോയിൽനിന്നു പന്തുമായി അപാരമായ വേഗതയിൽ കുതിച്ച സലാഹ്​, മുന്നോട്ടുകടന്ന്​ ഡൈവ്​ ചെയ്​ത ഗോളി അലിസനെ മറികടന്ന്​ പതുക്കെ തട്ടി വലയിലേക്കിട്ടു. എല്ലാവരെയും കാഴ്​ചക്കാരാക്കി പന്ത്​ വലയിൽ. സലാഹി​​െൻറ ട്രേഡ്​മാർക്ക്​​ ഫിനിഷിങ്​.രണ്ടാം പകുതിയിൽ ഹാട്രിക്കിനുള്ള അവസരങ്ങൾക്ക്​ വില കൽപിക്കാതെയായിരുന്നു മാനെക്കും ഫിർമീന്യോക്കും പന്തെത്തിച്ചത്​. ഗോളുകൾ കൂട്ടുകാരുടെ പേരിലാണെങ്കിലും ക്രെഡിറ്റ്​ സലാഹി​​െൻറ നീക്കങ്ങൾക്കായിരുന്നു. സൂപ്പർതാരത്തിന്​ ജോലിഭാരം കൂട്ടാതെ കോച്ച്​ ​േക്ലാപ്​​ 75ാം മിനിറ്റിൽ ഡാനി ഇങ്​സിനെ ഇറക്കി സബ്​സ്​റ്റിറ്റ്യൂട്ട്​ ചെയ്​തു. ഇതിനു ശേഷമായിരുന്നു റോമയുടെ രണ്ട്​ ഗോളുകളും പിറന്നത്​. 

മോഞ്ചിയുടെ കുറ്റസമതം
റോമക്കെതിരെ സലാഹി​​െൻറ രണ്ട്​ ഗോളുകളും, മത്സരശേഷം റോമ ഡയറക്​ടർ മോഞ്ചിയുടെ വാർത്താസമ്മേളനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ്​ കഴിഞ്ഞ ദിവസത്തെ ചൂടേറിയ അന്വേഷണം. 2017 ജൂണിൽ സലാഹിനെ ലിവർപൂളിന്​ വിറ്റ വിലയും കാരണവും റോമക്കാരോടായി കുറ്റസമ്മതംപോലെ ഏറ്റുപറഞ്ഞാണ്​ റോഞ്ചി മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയത്​.

ഇതുവരെ രഹസ്യമാക്കിവെച്ച ഇടപാട്​ വിവരം പുറത്തുവിടു​േമ്പാൾ നിവൃത്തികേടുകൊണ്ടാണ്​ വിറ്റതെന്നു​കൂടി വെളിപ്പെടുത്തി. യുവേഫയുടെ സാമ്പത്തിക അച്ചടക്ക നടപടിയിൽനിന്നും രക്ഷപ്പെടാനായി 42 ദശലക്ഷം യൂറോക്കായിരുന്നു (342 കോടി രൂപ) സലാഹിനെ ലിവർപൂളിന്​ വിറ്റത്​. തങ്ങളുടെ പണിപ്പുരയിൽ കടഞ്ഞെടുത്ത താരം എതിരാളിയുടെ പടനായകനായതായിരുന്നു റോമക്കാരുടെ നിരാശ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpool Football Clubfootballas romamalayalam newssports news
News Summary - liverpool vs roma -Sports news
Next Story