Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ക്ലബ്​ ലോകകപ്പ്:...

ഫിഫ ക്ലബ്​ ലോകകപ്പ്: ​െഫ്ലമിങ്ങോയെ 1-0ത്തിന്​ തോൽപിച്ച്​ ലിവർപൂളിന്​ ആദ്യ കിരീടം

text_fields
bookmark_border
ഫിഫ ക്ലബ്​ ലോകകപ്പ്: ​െഫ്ലമിങ്ങോയെ 1-0ത്തിന്​ തോൽപിച്ച്​ ലിവർപൂളിന്​ ആദ്യ കിരീടം
cancel

ദോഹ: ലിവർപൂൾ ഫിഫ ക്ലബ്​ ലോകകപ്പ്​ ജേതാക്കളായാൽ എങ്ങനെയുണ്ടാവുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ കോച്ച്​ യുർഗൻ ​േക്ലാപ്പി​​െൻറ മറുപടി രസകരമായിരുന്നു. ‘നാളിതുവരെ അനുഭവിച്ചറിയാത്തൊരു അതിശയ നേട്ടം. ചന്ദ്രനിൽ കാലുകുത്തുന്നത്​ പോലെയാവും അത്​.’ പന്തുരുളും മു​േമ്പ േക്ലാപ്പ്​ പറഞ്ഞ ആ ചന്ദ്രനിലേക്ക്​ ശനിയാഴ്​ച രാത്രി ലിവർപൂൾ ലാൻഡ്​ ചെയ്​തിറങ്ങി. ചരിത്രത്തിൽ ആദ്യമായി ഫിഫ ക്ലബ്​ ലോകകപ്പ്​ ആൻഫീൽഡിലെ ഷെൽഫിലേക്ക്​. യുവേഫ ചാമ്പ്യൻസ്​ ലീഗിനും സൂപ്പർ കപ്പിനും പിന്നാലെ ഫിഫ ക്ലബ്​ ലോകകപ്പിലും ലിവർപൂളി​​െൻറ ചുവപ്പൻ മുത്തം.

​2022 ഫിഫ ലോകകപ്പി​​െൻറ മുഖ്യവേദികളിലൊന്നായ ദോഹയിലെ ഖലീഫ സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തെക്കൻ അമേരിക്കയിലെ കോപ ലിബർ​റ്റഡോറസ്​ ​ജേതാക്കളായ ബ്രസീൽ ക്ലബ്​ െഫ്ലമിങ്ങോയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തിയാണ്​ ലിവർപൂളി​​െൻറ കിരീട നേട്ടം. ഗോൾ രഹിതമായി പിരിഞ്ഞ 90 മിനിറ്റിനൊടുവിൽ എക്​സ്​ട്രാ ടൈമാണ്​ വിധിയെഴുതിയത്​. സാദിയോ മാനെ, റോബർടോ ​ഫെർമീന്യോ, മുഹമ്മദ്​ സലാഹ്​ ത്രയത്തി​​െൻറ ആക്രമണത്തെ കുറ്റിയുറപ്പുള്ള പ്രതിരോധവും ചോരാത്ത കൈകളുമായി നിലയുറപ്പിച്ച ഗോൾകീപ്പർ ഡീഗോ ആൽവസി​​െൻറ സാന്നിധ്യവുംകൊണ്ട്​ ​െഫ്ലമിങ്ങോ ഫ​ുൾടൈമിൽ അതിജയിച്ചു.

എന്നാൽ, എക്​സ്​ട്രാടൈമി​​െൻറ ഒമ്പതാം മിനിറ്റിൽ ബ്രസീലുകാരൻ ഫെർമീന്യോയിലൂടെ തന്നെ ബ്രസീലുകാരുടെ മോഹങ്ങൾ കരിച്ചു. കളിയുടെ 99ാം മിനിറ്റിൽ മധ്യവരക്കപ്പുറത്തുനിന്നും നീട്ടി നൽകിയ പന്തുമായി കുതിച്ച സാദിയോ മാനെ ബോക്​സിനുള്ളിൽ തുറന്ന അവസരം ഗോളാക്കിയാണ്​ ഫെർമീന്യോ ലിവർപൂളിന്​ ആദ്യ ഫിഫ ക്ലബ്​ ലോകകപ്പ്​ സമ്മാനിച്ചത്​. കളിയുടെ 75ാം മിനിറ്റിൽ സലാഹ്​ വലകുലുക്കിയെങ്കിലും ഓഫ്​സൈഡിൽ കുരുങ്ങി. ​െഫ്ലമിങ്ങോക്കായി സ്​ട്രൈക്കർ ഗബ്രിയേൽ ബർബോസ, എവർട്ടൻ റിബേറോ, ബ്രൂണോ ഹ​െൻറിക്​ എന്നിവർ മികച്ച അവസരങ്ങൾ കണ്ടെത്തി. പക്ഷേ, ഗോളി അലിസണി​​െൻറ മികവിന്​ മുന്നിൽ ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
ശനിയാഴ്​ച നടന്ന ലൂസേഴ്​സ്​ ഫൈനലിൽ അൽഹിലാൽ സൗദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്​ത്തി മെക്​സിക്കൻ ക്ലബ്​ മോണ്ടറി മൂന്നാം സ്​ഥാനം നേടി. ഇരു ടീമും 2-2ന്​ പിരിഞ്ഞതോടെ ഷൂട്ടൗട്ടിൽ 4-3നായിരുന്നു മോണ്ടറിയുടെ വിജയം.


ആറ​ു മാസം; മൂന്ന്​ കിരീടം
ലിവർപൂളി​​െൻറ ചരിത്രത്തിലെ ഭാഗ്യ വർഷമാണ്​ 2019. 127 വർഷം പഴക്കമുള്ള ക്ലബി​​െൻറ ചരിത്രത്തിൽ ഒരുപിടി കിരീടനേട്ടങ്ങളുണ്ടെങ്കിലും ആൻഫീൽഡ്​ ഉണർന്ന കാലമാണിത്​. ജർമൻ ക്ലബായ ബൊറൂസിയ ഡോർട്​മുണ്ടിൽ ഏഴു വർഷം വാണ ​േക്ലാപ്പിനെ 2015ൽ പൊന്നും വിലകൊടുത്ത്​ ആൻഫീൽഡിലെത്തിച്ചത്​ ഈയൊരു സ്വപ്​ന സാക്ഷാത്​കാരത്തിന്​ വേണ്ടിയായിരുന്നു. റാഫേൽ ബെനിറ്റസിനു ശേഷം പരിശീലകർ വാഴാത്ത ഇടമായി മാറിയ ‘റെഡ്​സിൽ’ മുടിചൂടാമന്നനായി ​േക്ലാപ്പ്​ എത്തിയതോടെ എല്ലാം മാറി. കളിയും കളിക്കാരുടെ ശൈലിയും മാറിയതോടെ വിജയം തേടിയെത്തി. പ്രഥമ സീസണിൽ ലീഗ്​ കപ്പിലും യൂറോ കപ്പിലും റണ്ണർ അപ്പായി. പതിയെ പതിയെ കളം പിടിച്ച്​ തുടങ്ങിയ ​േക്ലാപ്പി​​െൻറ കുട്ടികൾ ആളിക്കത്തുകയായിരുന്നു 2019ൽ.

കഴിഞ്ഞ സീസണിൽ ഒരു പോയൻറ്​ വ്യത്യാസത്തിൽ പ്രീമിയർ ലീഗ്​ കിരീടം കൈവിട്ടതി​​െൻറ ക്ഷീണം, യുവേഫ ചാമ്പ്യൻസ്​ ലീഗിൽ തീർത്തു. ഫൈനലിൽ ടോട്ടൻഹാമിനെ വീഴ്​ത്തി 14 വർഷത്തിനുശേഷം ആദ്യ യൂറോകിരീടം. പിന്നാലെ, യുവേഫ സൂപ്പർ കപ്പിൽ ചെൽസിയെ തോൽപിച്ചും കിരീടം. ഇപ്പോൾ, പ്രീമിയർ ലീഗിൽ 10 പോയൻറ്​ ലീഡുമായി കിരീടത്തിലേക്കുള്ള കുതിപ്പിനിടയിലാണ്​ ഇരട്ടി മധുരമായി ക്ലബ്​ ലോകകപ്പിലെ കിരീട നേട്ടം. ആറു മാസത്തിനിടയിലാണ്​ മൂന്ന്​ കിരീടങ്ങളിലെ മുത്തം. ‘ക്ലബി​​െൻറ ഏറ്റവും വിശിഷ്​ടമായ വർഷമാണിത്​. എങ്കിലും ഇതുകൊണ്ട്​ തൃപ്​തിപ്പെടുന്നില്ല. കൂടുതൽ ​േ​ട്രാഫികളിലേക്കാണ്​ ഞങ്ങളുടെ പോരാട്ടം’ -പ്രതിരോധ നിരയിൽ ഭടൻ വിർജിൽ വാൻഡൈക്​ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpool vs flamengo
News Summary - liverpool vs flamengo
Next Story