Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആൻഫീൽഡിലും വീണു; കരള്​...

ആൻഫീൽഡിലും വീണു; കരള്​ തകർന്ന്​ ലിവർപൂൾ

text_fields
bookmark_border
salah
cancel

യുവേഫ ചാമ്പ്യൻസ്​ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ പരാജയപ്പെടുത്തി അത്​ലറ്റികോ മാഡ്രിഡ്​ ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ട്​ ഗോളുകൾക്ക്​ മുന്നിട്ട്​ നിന്ന ശേഷമാണ്​ ലിവ ർപൂൾ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടത്​. രണ്ടാം പാദത്തിൽ രണ്ടിനെതിരെ മൂന്ന്​​ ഗോളുകൾക്കാണ്​ അത്​ലറ്റിക്കോ യുർഗൻ ക്ലോപിൻെറ കുട്ടികളെ കെട്ടുകെട്ടിച്ചത്​. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല്​ ഗോൾ വിജയവുമായി അത്​ലറ്റിക്കോ മാഡ്രിഡ്​ ക്വാർട്ടറിലേക്ക്​ പ്രവേശിച്ചു.

ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന്​ 43ാം മിനിറ്റിൽ വിജിനാൾഡം ലീഡ്​ നൽകുകയായിരുന്നു. ഏറെ നേരം ഗോളുകളൊന്നുമില്ലാതെ മുന്നോട്ട്​ പോയ മത്സരത്തിൽ ലിവർപൂൾ വിജയം കൈപ്പിടിയിലൊതുക്കി എന്ന്​ തോന്നിയ നിമിഷം സമ്മാനിച്ചത്​ അധിക സമയത്തിൽ റോബർ​ട്ടോ ഫെർമീഞ്ഞോയടിച്ച ഗോളായിരുന്നു. ആൻഫീൽഡ്​ മൈതാനത്ത്​ ആവേശത്തിൻെറ തിരയിളക്കമായിരുന്നു.

എന്നാൽ 94ാം മിനിറ്റിൽ ലീഡ്​ രണ്ടാക്കിയ ലിവർപൂളിനെ ഞെട്ടിച്ച്​ ​മാർകോസ്​ ലോറൻെറ മൂന്ന്​ മിനിറ്റുകൾക്കകം അത്​ലറ്റിക്കോക്കായി ഗോളടിച്ച്​ അഗ്രിഗേറ്റ് സ്‌കോർ സമനിലയാക്കി. 107ാം മിനിറ്റിലും ലോറൻെറ പ്രഹരിച്ചതോടെ ലിവപൂളിൻെറ പരാജയമുറപ്പിച്ചു. 121ാം മിനിറ്റിൽ ആൽവാരോ മൊറാറ്റയുടെ ഗോളിൽ അത്​ലറ്റിക്കോ വിജയം സമ്പൂർണ്ണമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpool Football Clubuefa champions league
News Summary - liverpool vs athletico madrid-sports news
Next Story