ഇംഗ്ലണ്ടിൽ അപരാജിതം ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിെൻറ ജൈത്രയാത്ര തുടരുന്നു. അവസാന സ്ഥാനക്കാരായ വാറ്റ്ഫോഡിനെതിരെ മുഹമ്മദ് സലാഹിെൻറ ഇരട്ട ഗോളിൽ 2-0ത്തിനായിരുന്നു ലിവർപൂളിെൻറ ജയം. മധ്യനിരയിലെ നായകൻ ജോർജിന്യോ വിനാൽഡം പരിക്കേറ്റ് പുറത്തായതിെൻറ ടെൻഷനിടയിലായിരുന്നു ലീഗ് കിരീടം ഉറപ്പിക്കാൻ കരുത്തുള്ള ലീഡ് നൽകിയ ജയം.
കളിയുടെ 38, 90 മിനിറ്റിലായിരുന്നു സലാഹിെൻറ ബൂട്ടുകൾ വാറ്റ്ഫോഡ് വലകുലുക്കിയത്. ഇതിനിടെ സാദിനോ മാനെയുടെ ഹെഡ്ഡർ ഗോൾ വാറിൽ നിഷേധിക്കപ്പെട്ടു. 17 കളിയിൽ 16ഉം ജയിച്ച് ലിവർപൂളിന് 49 പോയൻറാണുള്ളത്.
ക്ലബ് ലോകകപ്പിന് പുറപ്പെടാനൊരുങ്ങുന്ന ടീമിന് കനത്ത തിരിച്ചടിയാവും വിനാൽഡമിെൻറ പരിക്ക്.