Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅടിതെറ്റി ലിവർപൂൾ;...

അടിതെറ്റി ലിവർപൂൾ; ഇരട്ടഗോളിൽ ഡോർട്ട്​​മുണ്ട്

text_fields
bookmark_border
അടിതെറ്റി ലിവർപൂൾ; ഇരട്ടഗോളിൽ ഡോർട്ട്​​മുണ്ട്
cancel

മാഡ്രിഡ്​: ചാമ്പ്യൻസ്​ലീഗ്​ ഫുട്​ബാളിലെ ആദ്യപാദ പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനും ഫ്രഞ്ച് ​ വമ്പന്മാരായ പി.എസ്​.ജിക്കും തോൽവി.

പ്രീമിയർലീഗിലെ മിന്നും പ്രകടനത്തി​​​​​െൻറ ആത്മവിശ്വാസത്തിൽ മാഡ്രി ഡിലെത്തിയ ലിവർപൂളിനെ ഏക ഗോളിനാണ്​ അത്​ലറ്റിക്കോ മടികടന്നത്​. മത്സരത്തി​​​​െൻറ നാലാംമിനിട്ടിൽ കോർണറിൽ നി ന്നും വീണുകിട്ടിയ അവസരം ഗോളാക്കി സോൾ നിഗ്വസ്​ അത്​ലറ്റിക്കോയെ മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ 73ശതമാനം പന്ത്​ കൈവശം വെച്ചിട്ടും ഒരു ഗോൾഷോട്ട്​ പോലും ഉതിർക്കാൻ ലിവർപൂളിനായില്ല. മറുവശത്ത്​ പന്തുകിട്ടു​േമ്പാഴെല്ലാം അത്​ലറ്റിക്കോ ലിവർപ​ൂളിനെ സമ്മർദ്ദത്തിലാക്കി. രണ്ടാംപാദ പ്രീക്വാർട്ടറിനായി ഡീഗോ സിമിയോണിയും സംഘവും ലിവർപൂളി​​​​െൻറ തട്ടകമായ ആൻഫീൽഡിലെത്തു​​േമ്പാൾ ​​​േക്ലാപ്പും കുട്ടികളും എന്ത്​ കരുതിവെച്ചിരിക്കും എന്നും എന്ന്​ കാത്തിരുന്നു കാണണം.

സ്വന്തം മൈതാനത്തുനടന്ന മത്സരത്തിൽ പി.എസ്​.ജിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്​ കീഴടക്കിയാണ്​ ഡോർട്ട്​മുണ്ട്​ ആദ്യം പാദം തങ്ങളുടേതാക്കിയത്​. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്ക്​ ശേഷം പോരാട്ടത്തിന്​ തീപിടിച്ചപ്പോൾ ഹാളണ്ടിലൂടെ ഡോർട്ട്​​മുണ്ടാണ്​ ആദ്യ ഗോൾ നേടിയത്​. 75ാം മിനിട്ടിൽ എംബാപ്പെ​യുടെ ​ക്രോസ്​ വലയിലെത്തിച്ച്​ നെയ്​മർ പി.എസ്​.ജി​െയ ഒപ്പമെത്തിച്ചെങ്കിലും രണ്ടുമിനിട്ടുകൾക്ക്​ ശേഷം ഹാളണ്ടിലൂടെ തന്നെ ഡോർട്ട്​മുണ്ട്​ വീണ്ടും മുന്നിലെത്തുകയായിരുന്നു.

ഇന്നത്തെ മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്​സ്​പർ ചാമ്പ്യൻസ്​ലീഗിലെ നവാഗതരായ ആർ.പി ലീപ്​സിഷിനെ നേരിടും. മ​റ്റൊരു മത്സരത്തിൽ സ്​പാനിഷ്​ ക്ലബ്ബായ വലൻസിയയും ഇറ്റാലിയൻ ക്ലബ്ബായ അത്​ലാൻറയും ഏറ്റുമുട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolpsgneymarathletico madridmalayalam newssports newsSalah
News Summary - liverpool salah athletico madrid psg -sports news
Next Story