Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുനൈറ്റഡിനെ...

യുനൈറ്റഡിനെ തോൽപിച്ച്​ ലിവർപൂൾ; ആഴ്​സനലും തോറ്റു

text_fields
bookmark_border
യുനൈറ്റഡിനെ തോൽപിച്ച്​ ലിവർപൂൾ; ആഴ്​സനലും തോറ്റു
cancel

ലണ്ടൻ: പകരക്കാരെ ഇറക്കി അത്ഭുതം സൃഷ്​ടിക്കുന്നതിൽ കേമനാണ്​ ലിവർപൂൾ കോച്ച്​ യു​ർഗൻ ക്ലോപ്. ​​ഗോളടിക്കാനാവ ാതെ എം-എസ്​-എഫ്​ സഖ്യം പരുങ്ങു​േമ്പാൾ, സൈഡ്​ ബെഞ്ചിലെ മുർച്ചയേറിയ ആയുധങ്ങളെ നിയോഗിച്ച്​ ടാസ്​ക്​ പൂർത്തിയാക ്കും. കഴിഞ്ഞദിവസം മൗറീന്യോയുടെ സംഘത്തിനെതിരായ മത്സരത്തിലും ക്ലോപ്പി​​​െൻറ തന്ത്രങ്ങൾ വിജയിച്ച​പ്പോൾ ആൻഫ ീൽഡിൽ മാഞ്ചസ്​റ്റർ 3-1ന്​ തോറ്റു.

1-1ന്​ സമനിലയിൽ നിൽക്കെ, 70ാം മിനിറ്റിൽ കളത്തിലിറങ്ങിയ സ്വിറ്റ്​സർലൻഡ്​ താരം ഷർദാൻ ഷാകിരിയുടെ രണ്ടു ഗോളിലാണ്​ ലിവർപൂൾ ജയിച്ചു കയറിയത്​. ഇതോടെ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്​ഥാനം (45) നിലനിർത്തി. മാഞ്ചസ്​റ്റർ സിറ്റി (44) തൊട്ടുപിന്നിലുണ്ട്​. സീസണിൽ അഞ്ചാം തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 26 ​േപായൻറുമായി ആറാം സ്​ഥാനത്താണ്​.

24ാം മിനിറ്റിൽ സാദ​ിയോ മാനെയുടെ ഗംഭീര​ ഫിനിഷിങ്ങിൽ മുന്നിലെത്തിയ ലിവർപൂളിനെതിരെ ആദ്യ പകുതിയിൽ തന്നെ യുനൈറ്റഡ്​ തിരിച്ചടിച്ചു. ചോരാത്ത കൈകളെന്ന വിശേഷണമുള്ള ലിവർപൂൾ ഗോളി അലിസൺ ബക്കറി​​​െൻറ പിഴവിൽനിന്ന്​ ജെസെ ലിംഗാർഡാണ് (33)​ സമനിലയൊരുക്കിയത്​. രണ്ടാം പകുതിയും പിന്നിട്ട്​ ഏറെനേരം ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ, പക്ഷേ ഷർദാൻ ഷാകിരിയുടെ വരവോടെ​ ട്വിസ്​റ്റുണ്ടായി​. ഏഴു മിനിറ്റി​​​െൻറ വ്യത്യാസത്തിൽ ഷാകിരി (73, 80) നേടിയ രണ്ടു ഗോളിൽ യുനൈറ്റഡ്​ തോൽവി ഉറപ്പിച്ചു.

ഗണ്ണേഴ്​സി​​​െൻറ തോൽവിയറിയാത്ത 22 മത്സരങ്ങളുടെ കുതിപ്പിന്​ തടയിട്ടത്​ സതാംപ്​ടണാണ്​. അവരുടെ തട്ടകത്തിൽ 3-2ന്​ ആഴ്​സനലിനെ തോൽപിച്ചു. ഡെന്നി ഇങ്​സ് ​(20, 44) നേടിയ ഗോളിന്​ ഹ​​െൻറിക്​ മിഖത്രിയാനിലൂടെ (28, 53) ആഴ്​സനൽ തിരിച്ചടിച്ചെങ്കിലും 85ാം മിനിറ്റിൽ ചാർലി ഹോസ്​റ്റിൻ ആതിഥേയർക്ക്​ വിജയം സമ്മാനിച്ചു. 34 പോയൻറുമായി അഞ്ചാമതാണ്​ ആഴ്​സനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolfootballmalayalam newssports newsepl 2018English Premier League
News Summary - liverpool man utd- Sports news,
Next Story