അവസാനം ലിവർപൂളും വീണു
text_fieldsലണ്ടൻ: ഇങ്ങനെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ഏതു കൊമ്പന്മാരെയും ചെറുക്ലബുകൾ അട്ടിമറിക്കും. സീസണിൽ ഇതുവരെ തോൽക്കാതെ കുതിച്ച മാഞ്ചസ്റ്റർ സിറ്റിയെ തറപറ്റിച്ച ലിവർപൂളിന് ലീഗിലെ അവസാന സ്ഥാനക്കാരോട് തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നു. േപായൻറ് നിരയിൽ 20ാം സ്ഥാനത്തുള്ള സ്വാൻസീ സിറ്റിയാണ് മുൻ ചാമ്പ്യന്മാരെ 1-0ത്തിന് അട്ടിമറിച്ചത്.
ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവയിലെല്ലാമായി 18 മത്സരങ്ങൾ തോൽക്കാതെ കുതിച്ച ലിവർപൂളിനും അടിതെറ്റി. കഴിഞ്ഞ ഒക്ടോബറിൽ ടോട്ടൻഹാമിനോട് 4-1ന് തോറ്റ ശേഷം ഇതാദ്യമായാണ് ലിവർപൂൾ തോൽക്കുന്നത്.
40ാം മിനിറ്റിൽ പ്രതിരോധ താരം ആൽഫി മോസൺ നേടിയ ഏക ഗോളിൽ ആൻഫീൽഡിലെ വമ്പന്മാർ തോറ്റു.