സൗ​ഹൃ​ദ മ​ത്സ​രം: ബെ​റൂ​സി​യയോട് തോറ്റ് ലിവർപൂൾ; ചെൽസിക്കും തോൽവി  

12:33 PM
21/07/2019

ഷി​കാ​ഗോ: ആ​ദ്യ പ്രീ​സീ​സ​ൺ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ളി​നെ​ ജ​ർ​മ​ൻ ക്ല​ബാ​യ ബെ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്​ ഞെ​ട്ടി​ച്ചു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ സ​ലാ​ഹ്, സാ​ദി​യോ മാ​നെ, റോ​ബ​ർ​േ​ടാ ഫി​ർ​മി​നോ, അ​ലി​സ​ൺ എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലി​റ​ങ്ങി​യ ലി​വ​ർ​പൂ​ളി​നെ​തി​രെ 3-2നാ​യി​രു​ന്നു ബെ​റൂ​സി​യ​യു​ടെ വി​ജ​യം. 

ഹാ​രി വി​ൽ​സ​ൺ (35), റി​യാ​ൻ ബ്രൂ​സ്​​റ്റ​ർ (75) എ​ന്നി​വ​ർ  ലി​വ​ർ​പൂ​ളി​നാ​യി സ്​​കോ​ർ ചെ​യ്​​തെ​ങ്കി​ലും പാ​കോ അ​ൽ​കാ​സ​ർ (3), തോ​മ​സ്​ ഡെ​ലാ​നി (53), ജേ​ക്ക​ബ്​  ലാ​ർ​സ​ൻ (58) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ  ബെ​റൂ​സി​യ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ൽ ക​ളി​ച്ച ഇ​ല​വ​നി​ലെ ര​ണ്ടു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. യു.​എ​സ്​ പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന്ന്​ ലി​വ​ർ​പൂ​ൾ സ്​​പാ​നി​ഷ്​ ക്ല​ബാ​യ സെ​വി​യ്യ​യെ നേ​രി​ടും. 

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഫ്രാ​ങ്ക്​ ലാം​പാ​ർ​ഡി​​െൻറ  ശി​ക്ഷ​ണ​ത്തി​ലി​റ​ങ്ങി​യ ചെ​ൽ​സി​യെ ജാ​പ്പ​നീ​സ്​  ചാ​മ്പ്യ​ന്മാ​രാ​യ കാ​വ​സാ​ക്കി ഫ്ര​െ​ണ്ടെ​ൽ 1-0ത്തി​ന്​ അ​ട്ടി​മ​റി​ച്ചു.  

Loading...
COMMENTS