Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത
text_fieldsbookmark_border
ലണ്ടൻ: ജർമൻ ക്ലബ് ഹോഫൻഹൈമിനെ രണ്ടാം പാദത്തിലും കെട്ടുകെട്ടിച്ച് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ 4-2ന് എതിരാളികളെ തറപറ്റിച്ചാണ് ലിവർപൂൾ യൂറോപ്പിലെ ഗ്ലാമർ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യപാദത്തിൽ 2-1ന് വിജയിച്ചിരുന്നു.
ഇരുപാദങ്ങളിലുമായി 6-3െൻറ ജയവുമായാണ് ക്ലബിെൻറ കുതിപ്പ്. ലിവർപൂളിനായി എംറെ കാൻ രണ്ടു ഗോൾ നേടിയേപ്പാൾ റോബർേട്ടാ ഫിർമീേന്യാ, മുഹമ്മദ് സലാഹ് എന്നിവർ ഒാേരാ ഗോളും നേടി.
ഇതോടെ, ഇംഗ്ലണ്ടിൽനിന്ന് അഞ്ചു ടീമുകൾ ചാമ്പ്യൻസ് ലീഗിലെത്തി. ചെൽസി, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി എന്നിവർ നേരിട്ട് യോഗ്യത നേടിയപ്പോൾ യുവേഫ സൂപ്പർ കപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ യുനൈറ്റഡ് നേരത്തേ യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
