ലി​വ​ർ​പൂ​ൾ ഡ​ൽ​ഹി​യി​ലെ​ത്തു​ന്നു

07:00 AM
20/02/2020

ന്യൂ​ഡ​ൽ​ഹി: ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​െ​ല​ങ്കി​ലും ആ​ൻ​ഫീ​ൽ​ഡി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടും സാ​ധി​ക്കാ​ത്ത ആ​രാ​ധ​ക​ർ​ക്ക്​ ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത. നി​ങ്ങ​ളെ​ത്തേ​ടി  ലി​വ​ർ​പൂ​ൾ ഇ​ന്ത്യ​യി​ലെ​ത്തു​ന്നു. ലി​വ​ർ​പൂ​ൾ എ​ഫ്.​സി വേ​ൾ​ഡ്​ ഹ​ബി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​​ക്കെ​ത്തു​ന്ന​ത്.

 

മാ​ർ​ച്ച്​ ഏ​ഴി​ന്​ ന്യൂ​ഡ​ൽ​ഹി​യി​ലെ സെ​ല​ക്​​ട്​ സി​റ്റി​വാ​ക്​ മാ​ളി​ൽ മു​ൻ​താ​ര​ങ്ങ​ളാ​യ എ​മൈ​ൽ ഹെ​സ്​​കി​യും ജേ​സ​ൺ മ​ക്​​ടീ​റും ആ​രാ​ധ​ക​രെ കാ​ണും. 2016ൽ ​തു​ട​ങ്ങി​യ ലി​വ​ർ​പൂ​ൾ വേ​ൾ​ഡി​​​െൻറ ഭാ​ഗ​മാ​യി ക്ല​ബ്​ ഇ​തി​നോ​ട​കം എ​ട്ടു രാ​ജ്യ​ങ്ങ​ളി​ലെ ആ​രാ​ധ​ക​രെ സ​ന്ദ​ർ​ശി​ച്ച്​ മ​ട​ങ്ങി.  യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​ക്കൊ​പ്പം ചി​ത്ര​മെ​ടു​ക്കാ​നും മ​റ്റു​ സൗ​ക​ര്യ​ങ്ങ​ളും റെ​ഡ്​​സ്​ ആ​രാ​ധ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്നു​ണ്ട്.

Loading...
COMMENTS