ലിവർപൂളിനും ചെൽസിക്കും ജയം
text_fieldsപാരിസ്: പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ പ്രീമിയർ ലീഗ് ക്ലബുകളായ ലിവർപൂളിനും ചെൽസിക്കും ജയം. ആദ്യ നാലു മത്സരങ്ങളിലെ വിജയ വരൾച്ചക്ക് ശേഷം ആദ്യമായി ലിവർപൂൾ പച്ച തൊട്ടു.
സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹ്, റോബർടോ ഫിർമിനോ, അലിസൺ എന്നിവർ മടങ്ങിയെത്തിയ മത്സരത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണിനെ 3-1നാണ് തോൽപിച്ചത്. ഫിർമിനോയുടെയും ഹാരി വിൽസണിെൻറയും ഗോളും യോക്വിം ആൻഡേഴ്സെൻറ സെൽഫ് ഗോളും റെഡ്സിന് തുണയായി. മെംഫിസ് ഡീപേയാണ് ലിയോണിെൻറ ആശ്വാസ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ഫ്രാങ്ക് ലാംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസി 5-3ന് ഒാസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിനെ തോൽപിച്ചു.
