Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടി ആരാധകനെ സുരക്ഷാ ഭടന്‍മാര്‍ തടഞ്ഞു; തിരിച്ചുവിളിച്ച് മെസി - വീഡിയോ

text_fields
bookmark_border
കുട്ടി ആരാധകനെ സുരക്ഷാ ഭടന്‍മാര്‍ തടഞ്ഞു; തിരിച്ചുവിളിച്ച് മെസി - വീഡിയോ
cancel

തന്നെ അടുത്തു കാണാന്‍ കൊതിച്ച് കരയുന്ന ആരാധകരെ ഒരിക്കലും മെസി നിരാശപ്പെടുത്താറുമില്ല. ഇത് തെളിയിക്കുന്ന സംഭവത്തിൻെറ വിഡിയോ ഇതിനകം വൈറലായി. ടീം ബസില്‍ നിന്നുമിറങ്ങി മെസി ഹോട്ടലിലേക്ക് സുരക്ഷാ ഭടന്‍മാരുടെ വലയത്തില്‍ നടന്നുനീങ്ങുന്നതിനിടെയാണ് മെസ്സിയുടെ അടുത്തേക്ക് ഒരു ആരാധകന്‍ എത്തിയത്. പക്ഷേ സുരക്ഷാവലയം ഭേദിക്കാന്‍ അവനായില്ല. എന്നു മാത്രമല്ല, അവനെ സുരക്ഷാ ഭടന്‍മാരില്‍ ഒരാള്‍ തൂക്കിയെടുത്തു പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. അപ്പോഴാണ് കരയുന്ന കുഞ്ഞിനെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോകുന്നത് മെസി കാണുന്നത്. ഉടന്‍ തന്നെ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാന്‍ മെസി ആവശ്യപ്പെട്ടു. പിന്നെ കുഞ്ഞു ആരാധകന്റെ ആനന്ദ കണ്ണീരും മെസിയുടെ ഒപ്പം സെല്‍ഫിയും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lionel Messi young fan who was turned away by security- Sports news
Next Story