ഗോ​ൾ​ഡ​ൻ ഷൂ​സി​ൽ മെ​സ്സി​ക്ക്​ സി​ക്​​സ​ർ

02:17 AM
26/05/2019
lionel-messi
ബാ​ഴ്​​സ​ലോ​ണ: യൂ​റോ​പ്പി​ലെ മു​ൻ​നി​ര ഗോ​ൾ വേ​ട്ട​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്​​കാ​രം ബാ​ഴ്​​സ​ലോ​ണ താ​രം ല​യ​ണ​ൽ മെ​സ്സി​ക്ക്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ട്ട​വും പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യ മെ​സ്സി​യു​ടെ ക​രി​യ​റി​ലെ ആ​റാം ഗോ​ൾ​ഡ​ൻ ഷൂ​വാ​ണി​ത്. പി.​എ​സ്.​ജി​യു​ടെ കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ​യെ പി​ന്ത​ള്ളി​യാ​ണ്​ മെ​സ്സി​യു​ടെ ആ​റാം പു​ര​സ്​​കാ​ര നേ​ട്ടം. യൂ​റോ​പ്പി​ലെ വി​വി​ധ ലീ​ഗു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടു​ന്ന താ​ര​ത്തി​നു​ള്ള​താ​ണ്​ ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്​​കാ​രം.

ലാ ​ലി​ഗ​യി​ൽ 34 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 36 ഗോ​ളു​ക​ളാ​ണ്​ മെ​സ്സി നേ​ടി​യ​ത്. 29 ക​ളി​യി​ൽ എം​ബാ​പ്പെ നേ​ടി​യ​ത്​ 33 ഗോ​ളു​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫ്ര​ഞ്ച്​ ലീ​ഗി​ലെ അ​വ​സാ​ന​ മ​ത്സ​ര​ത്തി​ൽ എം​ബാ​പ്പെ ഒ​രു ഗോ​ൾ​മാ​ത്രം നേ​ടി​യ​തോ​ടെ ​പു​ര​സ്​​കാ​രം മെ​സ്സി​ക്കെ​ന്നു​റ​പ്പാ​യി. 2010ലാ​യി​രു​ന്നു മെ​സ്സി​യു​ടെ ആ​ദ്യ നേ​ട്ടം. 2012, 2013, 2017, 2018, 2019 സീ​സ​ണി​ലാ​യി ഗോ​ൾ​ഡ​ൻ ഷൂ ​സി​ക്​​സ​ർ  പൂ​ർ​ത്തി​യാ​യി. നാ​ലു ത​വ​ണ നേ​ടി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ്​ ര​ണ്ടാ​മ​ത്. 
Loading...
COMMENTS